പാലക്കാട്: പാലക്കാട്ടെ ചിറ്റൂരിലെ സ്പിരിറ്റ് വേട്ടയിൽ മുഖ്യപ്രതിയായ സിപിഎം ലോക്കൽ സെക്രട്ടറിയെ പാർട്ടിയില്‍ നിന്നും പുറത്താക്കി. പാലക്കാട് സി പി എം പെരുമാട്ടിലോക്കൽ സെക്രട്ടറിയായ ഹരിദാസനെയാണ് പുറത്താക്കിയത്.
ഹരിദാസിനെയാണ് പ്രഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനും, പാർട്ടിക്ക് അവമതിപ്പ് ഉണ്ടാകുന്നവിതം പ്രവർത്തിച്ചതിനുമാണെന്ന് ചിറ്റൂർ ഏരിയ സെക്രട്ടറി പ്രതികരിച്ചു. തിങ്കളാഴ്ചവൈകീട്ടായിരുന്നു ചിറ്റൂരിൽ 1260 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്.
മീനാക്ഷിപുരം സർക്കാർപതിയിൽ കണ്ണയ്യന്റെവീട്ടിൽവെച്ചാണ് സ്പിരിറ്റ് പിടികൂടിയത്. എൽസി സെക്രട്ടറി ഹരിദാസും, സഹായി ഉദയനും ചേർന്നാണ്സ്പിരിറ്റെത്തിച്ചതെന്ന കണ്ണയ്യന്റെ മൊഴി.
സ്ഥിരമായി സ്പിരിറ്റ് എത്തിക്കാറുണ്ടെന്നും അറസ്സിലായ കണ്ണയ്യൻ പറഞ്ഞു. ഇതോടെയാണ് ഹരിദാസിനെ ഒന്നാംപ്രതിയാക്കി കേസെടുത്തത്.
ഹരിദാസന് സ്പിരിറ്റ് എത്തിച്ചുനൽകുന്ന തിരുവനന്തപുരം സ്വദേശികളായ മൂന്നുപേരെയും പ്രതിചേർത്തു. സംഭവത്തിന് പിന്നാലെ ഹരിദാസൻഒളിവിലെന്ന് പൊലീസ് പറഞ്ഞു.
പ്രതികൾക്കായി അന്വേഷണം ഊർജിതമെന്നും മീനാക്ഷിപുരം പൊലീസ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

