പെരുമ്പാവൂർ ∙ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രാത്രിയിൽ 8 മണിക്കൂറോളം പെരിയാറിൽ കുടുങ്ങിയ യുവാക്കളെ സിവിൽ ഡിഫൻസ് അംഗം രക്ഷപ്പെടുത്തി. കൂവപ്പടി സ്വദേശികളായ അനന്തു സുരേഷ്(30), ആഷിക്ക് (22),തോമസ് (40) എന്നിവരെയാണ് അഗ്നിരക്ഷാസേനയിലെ ദ്രുതകർമസേനാംഗമായ തോട്ടുവ പള്ളത്ത് വീട്ടിൽ വിനോദ്(44) രക്ഷപ്പെടുത്തിത്.
കോടനാട് പാലത്തിൽ നിന്ന് 750 മീറ്റർ അകലെയാണ് ഇവർ കുടുങ്ങിയത്. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് യുവാക്കൾ വലവീശി മീൻ പിടിക്കുന്നതിനായി പുഴയിലിറങ്ങിയത്.
ഈ സമയത്ത് വെള്ളം കുറവായിരുന്നു.
പുഴയിലൂടെ നടന്നാണ് ഇവർ പോയത്. എന്നാൽ കനത്ത മഴയിൽ വെളളം ഉയർന്നു.
വെള്ളത്തിന്റെ ഒഴുക്ക് വർധിച്ചു. ഇതോടെ കരയിലേക്കു തിരികെ പോകാൻ കഴിയാതെയായി. മൂവരും പുഴമധ്യത്തിലെ ചെറിയ തുരുത്തിൽ കയറിയിരുന്നു. പുലർച്ചെ നാട്ടുകാർ യുവാക്കളെ കണ്ട് വിനോദിനെ വിവരം അറിയിക്കുകയായിരുന്നു.
ഉയർന്ന ജലനിരപ്പ് വകവയ്ക്കാതെ എൻജിൻ ഘടിപ്പിച്ച വള്ളവുമായി പോയി വിനോദ് യുവാക്കളെ കരയ്ക്കെത്തിച്ചു. യുവാക്കൾ അവശരായിരുന്നു.
ഭയന്നു പോയതായി യുവാക്കൾ പറഞ്ഞു.
ഒരുവിധത്തിലാണ് രാത്രി കഴിച്ചു കൂട്ടിയതെന്നും വീണ്ടും വെള്ളം ഉയരാതിരുന്നത് ഭാഗ്യമായെന്നും അവർ പറഞ്ഞു. യുവാക്കളെ കരയ്ക്കെത്തിച്ചപ്പോൾ നാട്ടുകാർ കട്ടൻകാപ്പിയും മറ്റും നൽകി ആശ്വസിപ്പിച്ചു. ആരോഗ്യം വീണ്ടെടുത്ത യുവാക്കളെ രാവിലെ 10 മണിയോടെ വീട്ടിലെത്തിച്ചു.
തോട്ടുവ ജംക്ഷനിൽ ഡിടിഎച്ച് വേൾഡ് എന്ന ഇലക്ട്രോണിക്സ് കട നടത്തുന്ന വിനോദിന് അഗ്നിരക്ഷാസോനയുടെ ബാഡ്ജ് ഓണർ അടക്കം ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

