തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു – എം.എസ്.എഫ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസിന്റെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെയായിരുന്നു നടപടി.
ജലപീരങ്കി പ്രയോഗത്തിൽ റോഡിൽ വീണ് ചില പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിനിടെ പോലീസിന് നേരെ കല്ലേറുണ്ടാവുകയും സെക്രട്ടറിയേറ്റ് വളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ലുകൾ തകരുകയും ചെയ്തു.
കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറാണ് മാർച്ചിന് നേതൃത്വം നൽകിയത്. എം.എസ്.എഫ് പ്രവർത്തകർ സെക്രട്ടറിയേറ്റിന്റെ സമരഗേറ്റിലേക്കാണ് മാർച്ച് നടത്തിയത്.
ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച എം.എസ്.എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പി.എം. ശ്രീ ബോർഡ് സ്ഥാപിച്ചാൽ പിഴുതെറിയും കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് അടിയറവ് വെക്കാൻ അനുവദിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
സി.പി.എമ്മിന് എന്ത് നയമാറ്റമാണ് ഉണ്ടായതെന്ന് അദ്ദേഹം ചോദിച്ചു. കാവിവത്കരണത്തോട് പിണറായി സർക്കാരിന് പ്രണയമാണെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്തെ ഏതെങ്കിലും വിദ്യാലയത്തിന് മുന്നിൽ പി.എം. ശ്രീ ബോർഡ് സ്ഥാപിച്ചാൽ അത് പിഴുതെറിയുമെന്ന് അലോഷ്യസ് സേവ്യർ മുന്നറിയിപ്പ് നൽകി.
പി.എം. ശ്രീ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഒരുമിച്ച് പോരാടാൻ സി.പി.ഐയുടെ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫിനെ അദ്ദേഹം സമരത്തിലേക്ക് ക്ഷണിച്ചു.
പിണറായി വിജയന്റെ കണ്ണുരുട്ടലിന് മുന്നിൽ എ.ഐ.എസ്.എഫ് പതറാതെ, പദ്ധതിക്കെതിരായ തെരുവിലെ പോരാട്ടം തുടരണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. ശിവൻകുട്ടി ഇടതുപക്ഷത്തെ വഞ്ചിച്ചു പി.എം.
ശ്രീ പദ്ധതി അംഗീകരിച്ച സർക്കാർ നിലപാടിനെതിരെ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി. അധിനും നേരത്തെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്ന് പി.
അധിൻ ആരോപിച്ചു. മുൻ നിലപാടുകളിൽ നിന്ന് പിന്നോട്ടുപോയ മന്ത്രി, വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന കാലത്തെ മറന്നുവെന്നും, ഇടതുപക്ഷത്തെ വഞ്ചിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എ.ബി.വി.പി നേതാക്കളോടൊപ്പം മന്ത്രി ശിവൻകുട്ടി നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു എ.ഐ.എസ്.എഫ് സെക്രട്ടറിയുടെ വിമർശനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

