തിരുവനന്തപുരം∙ അങ്കത്തട്ടിൽ ആയുധമെടുത്തു പോരാടി വെങ്കലം നേടി ഇരട്ട സഹോദരങ്ങൾ.
സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നെടുവടിപ്പയറ്റിലാണ് പി.ടി.ആകർഷും പി.ടി.ആകാശും വെങ്കലം നേടിയത്. കായികമേളയിൽ ആയുധം ഉപയോഗിക്കുന്ന ഏക ഇനമാണിത്. കോഴിക്കോട് നന്മണ്ട
എച്ച്എസ്എസിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥികളാണ് ഇവർ. നന്മണ്ട
ഐക്യകേരള കളരിയിലെ വിജയൻ ഗുരുക്കളാണ് പരിശീലകൻ. നന്മണ്ട
പതിമൂന്ന് ചെണ്ടത്ത് സ്യമന്തകത്തിൽ മുൻ സൈനികൻ പി.ടി.ജഗന്നാഥന്റെയും താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പി.ഷൈനിയുടെയും മക്കളാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

