തിരുവനന്തപുരം∙ സീനിയർ വിഭാഗം ഷോട്പുട്ടിൽ സ്വർണവേട്ട തുടർന്ന് ഹെനിൻ എലിസബത്ത്.
14.55 മീറ്റർ എറിഞ്ഞാണു നേട്ടം. ഇതോടെ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി ഷോട്പുട്ടിൽ തുടർച്ചയായ മൂന്നാം സ്വർണമാണ് ഈ മിടുക്കി നേടിയത്. കഴിഞ്ഞദിവസം നടന്ന സീനിയർ ഡിസ്കസ് ത്രോയിൽ വെള്ളിയും നേടിയിരുന്നു
കൊച്ചി ചുള്ളിക്കൽ സ്വദേശിയായ ഹെനിൻ 4 വർഷമായി കാസർകോട്ടാണു താമസം.
ലക്ഷ്യം ഒന്നു മാത്രം. ത്രോ ഇനങ്ങളിലെ മികച്ച കരിയർ.
ചെറുവത്തൂർ കെസി ത്രോസ് അക്കാദമിയിൽ കെ.സി.ഗിരീഷിന്റെ കീഴിലാണു പരിശീലനം. പിന്തുണയുമായി പിതാവ് ഏബ്രഹാം റാൽബിനും മാതാവ് ടിഷ.
ഇ. മാനുവലും ഒപ്പമുണ്ട്.
കുട്ടമത്ത് ജിഎച്ച്എസ്എസിൽ പ്ലസ് ടു വിദ്യാർഥിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

