വനിതാ കമ്മിഷൻ ജില്ലാതല സിറ്റിങ് 27ന്
കാസർകോട് ∙ വനിതാ കമ്മിഷൻ ജില്ലാതല സിറ്റിങ് 27ന് 10നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ജില്ലയിലെ പഞ്ചായത്തുകൾ വഴി തീറ്റപ്പുൽ കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകരിൽ നിന്നു അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 10.
04994–255475.
തീയതി നീട്ടി
കാസർകോട് ∙ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്, ലാപ്ടോപ് എന്നിവയ്ക്കുള്ള അപേക്ഷാ തീയതി 31 വരെ നീട്ടി. 0467–2203128.
ഉപദേശക സമിതി യോഗം 27ന്
കാസർകോട് ∙ പിസി ആൻഡ് പിഎൻഡിടി ജില്ലാ തല ഉപദേശക സമിതി യോഗം 27ന് 3നു ജില്ലാ മെഡിക്കൽ ഓഫിസറുടെ ചേംബറിൽ ചേരും.
ഡോക്ടർ ഒഴിവ്
ഓലാട്ട് ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമിക്കുന്നു.
അഭിമുഖം 31ന് 10നു ആശുപത്രിയിൽ. പിലിക്കോട് പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന.
8547705270.
സ്കൂളിൽ ഒഴിവ്
അജാനൂർ ∙ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ ടീച്ചർ, ആയ തസ്തികകളിലേക്കു അഭിമുഖം 30ന് 10നു പഞ്ചായത്ത് ഹാളിൽ നടക്കും.
ഇൻസ്ട്രക്ടർ ഒഴിവ്
കയ്യൂർ ∙ ഗവ. ഐടിഐയിൽ റഫ്രിജറേഷൻ ആൻഡ് എയർകണ്ടിഷനിങ് ടെക്നിഷ്യൻ ട്രേഡിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.
പൊതുവിഭാഗത്തിലെ ഉദ്യോഗാർഥികൾ 27ന് 11നു രേഖകൾ സഹിതം ഹാജരാകണം. 04672-230980.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

