കാലാവസ്ഥ
∙ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
∙ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരളം, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്ക്
വൈദ്യുതി മുടക്കം
റാന്നി ∙ 110 കെവി സബ് സ്റ്റേഷനിൽ 11 കെവി പാനൽ മാറ്റിവയ്ക്കുന്ന പണികൾ നടക്കുന്നതിനാൽ ഇന്നും നാളെയും 26നും ഇട്ടിയപ്പാറ, വെച്ചൂച്ചിറ, ഉതിമൂട്, ചെത്തോങ്കര, എബിസി ടൗൺ, റാന്നി, തീയാടിക്കൽ, വടശേരിക്കര, തലച്ചിറ, പുതമൺ എന്നീ 11 കെവി ഫീഡറുകളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കില്ല. മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ പരിയാരം ശ്രീകൃഷ്ണക്ഷേത്രം ചേക്കേക്കടവ്, തുണ്ടിയംകുളം, വെറ്ററിനറി, ഇളപ്പുങ്കൽ, സഹൃദയ, ചാഞ്ഞോടി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
യോഗാ പരിശീലനം
കോന്നി ∙ പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള യോഗാ പരിശീലനത്തിനായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ളവർ ആധാർ, റേഷൻ കാർഡ് പകർപ്പ് സഹിതം 27ന് മുൻപ് ഫ്രണ്ട് ഓഫിസിൽ അപേക്ഷ നൽകണം. 6238580087.
യോഗാ ഇൻസ്ട്രക്ടർ
കോന്നി ∙ പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള യോഗാ പരിശീലനത്തിനായി യോഗാ ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
അഭിമുഖം നാളെ 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കും. ബിഎൻവൈഎസ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്കും യോഗാ അസോസിയേഷന്റെയോ സ്പോർട്സ് കൗൺസിലിന്റെയോ അംഗീകാരമുള്ളവർക്കും പങ്കെടുക്കാം.
8547051173.
നേത്ര പരിശോധന
കൊക്കാത്തോട് ∙ മാർത്തോമ്മാ മിഷന്റെയും തിരുവല്ല കല്ലട ഐ കെയർ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ നാളെ 9ന് പ്രതീക്ഷ ചൈൽഡ് വെൽഫെയർ സെന്ററിൽ സൗജന്യ നേത്ര പരിശോധന ക്യാംപും തിമിര രോഗനിർണയവും നടത്തും.
8281481669. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

