ആലുവ∙ സാമ്പത്തികത്തട്ടിപ്പിനെ തുടർന്നു പങ്കജം കവലയിലെ ‘ന്യുമെറിസ് കാർസ് കേരള’ എന്ന യൂസ്ഡ് കാർ ഷോറൂം പൊലീസ് അടച്ചുപൂട്ടുകയും പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ ഇവിടെ കാറുകൾ വിൽക്കാൻ ഏൽപിച്ചവരും പ്രതികളെ കൊണ്ടു രാജീവ് ഗാന്ധിയുടെ പ്രതിമ സ്പോൺസർ ചെയ്യിച്ച നഗരസഭാധികൃതരും വെട്ടിലായി. മുപ്പതോളം കാറുകൾ ഷോറൂമിന്റെ മുറ്റത്തു കിടക്കുന്നുണ്ട്.
ഇതെല്ലാം പലരും വിൽക്കാൻ ഏൽപിച്ചതാണ്. ഇനി കേസ് നടപടി പൂർത്തിയാകുകയോ കോടതിയുടെ അനുമതി വാങ്ങുകയോ ചെയ്യാതെ ഉടമകൾക്കു കാർ തിരികെ കൊണ്ടുപോകാൻ ബുദ്ധിമുട്ടാകും.
വാഹനങ്ങളുടെ രേഖകളെല്ലാം പ്രതികളുടെ പക്കലാണ് എന്ന പ്രശ്നവുമുണ്ട്.
പ്രതിമ റെഡി, അനാഛാദനം അകലെ
ആലുവ രാജീവ് ഗാന്ധി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഏഴടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. ഇതു സ്പോൺസർ ചെയ്തതു കാർ ഷോറൂം ഉടമകളാണ്.
കേസിലെ 2 പ്രതികളിൽ ഒരാളാണ് നഗരസഭയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. പ്രതിമ തയാറായിട്ടുണ്ടെങ്കിലും അതു പ്രതികളുടെ പക്കലാണ്.
തിരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതിനു മുൻപ് അനാഛാദനം നടത്തണമെന്നാണ് നഗരസഭാധികൃതരുടെ ആഗ്രഹം. ഇന്നത്തെ സാഹചര്യത്തിൽ അതു നടക്കാനിടയില്ല.
കേസിലെ പ്രതിയെ കൊണ്ടു പ്രതിമ സ്പോൺസർ ചെയ്യിച്ചു എന്ന പേരുദോഷവും ഉണ്ട്. കരാറിൽ ഏർപ്പെടുമ്പോൾ കേസ് ഉണ്ടായിരുന്നില്ല എന്നാണ് അധികൃതരുടെ മറുപടി.
നഗരത്തിലെ കണ്ണായ സ്ഥലങ്ങളിൽ കൂറ്റൻ പരസ്യ ഹോർഡിങ്ങുകൾ സ്ഥാപിച്ചു ജനങ്ങളുടെ വിശ്വാസം ആർജിച്ചാണ് പ്രതികൾ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയത്. പണം കിട്ടാനുള്ളവരുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസ് എടുത്തത്.
പഴയ കാറുകൾ വിറ്റുതരാമെന്നു പറഞ്ഞു രണ്ടോ മൂന്നോ മാസത്തെ അവധി വാങ്ങിയ ശേഷം പണം നൽകാതെ ഉടമകളെ കബളിപ്പിക്കുകയാണ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. സ്ഥാപനത്തിൽ പാർട്നർഷിപ് വാഗ്ദാനം ചെയ്തും ലക്ഷങ്ങൾ തട്ടി. കബളിപ്പിക്കപ്പെട്ടവരിൽ മുൻ ആർമി ഉദ്യോഗസ്ഥർ വരെയുണ്ട്.
അറസ്റ്റിലായ പ്രതി കാഞ്ഞൂർ കൈപ്ര പുത്തൻപുരയ്ക്കൽ അനൂപ് പി. ജോസഫ് രണ്ടാഴ്ചയായി റിമാൻഡിലാണ്.
കൂട്ടുപ്രതിയും സിനിമ മേക്കപ്മാനുമായ അശോകപുരം ഓലിപ്പറമ്പിൽ ലിബിൻ മോഹനൻ ഒളിവിലും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

