ഇന്ന്
∙ ശക്തമായ മഴയ്ക്ക് സാധ്യത
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്ക്
അധ്യാപക ഒഴിവ്
തൃത്താല∙ ഡോ. കെ.ബി.
മേനോൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ സംസ്കൃതം എച്ച്എസ്ടി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10നു നടക്കും.
പമ്പ് ഓപ്പറേറ്റർ
ശ്രീകൃഷ്ണപുരം ∙ ഗവ.
എൻജിനീയറിങ് കോളജിൽ ദിവസവേതനാടിസ്ഥാനത്തിൽ പമ്പ് ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്. എസ്എസ്എൽസി / ടിഎച്ച്എസ്എൽസിയും ഇലക്ട്രിക്കൽ / മോട്ടർ മെക്കാനിക് ട്രേഡിൽ ഐടിഐ തത്തുല്യവുമാണു യോഗ്യത.
കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്. 0466 2260565.
ക്ഷേത്ര ട്രസ്റ്റി
പാലക്കാട് ∙ കടമ്പഴിപ്പുറം വായില്യാംകുന്ന് ഭഗവതി ക്ഷേത്രം, കുത്തനൂർ കോതമംഗലം ശിവക്ഷേത്രം, പുതുഗ്രാമം വിശ്വനാഥസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ട്രസ്റ്റിമാരെ നിയമിക്കുന്നു.
ഹിന്ദുമത വിശ്വാസികൾക്ക് അപേക്ഷിക്കാം. കടമ്പഴിപ്പുറം വായില്യാംകുന്ന് ഭഗവതി ക്ഷേത്രത്തിലേക്കു നവംബർ 17നു മുൻപായും കുത്തനൂർ കോതമംഗലം ശിവക്ഷേത്രത്തിലേക്ക് നവംബർ 10നു മുൻപായും പുതുഗ്രാമം വിശ്വനാഥസ്വാമി ക്ഷേത്രത്തിലേക്ക് നവംബർ 7നു മുൻപായും അപേക്ഷിക്കണം.
വെബ്സൈറ്റ്: www.malabardevaswom.kerala.gov.in.
ഹോസ്റ്റലിൽ നിയമനം
പാലക്കാട് ∙ കൊഴിഞ്ഞാമ്പാറയിൽ പുതിയതായി ആരംഭിക്കുന്ന പെൺകുട്ടികളുടെ പോസ്റ്റ്മെട്രിക് ഹോസ്റ്റലിലേക്കു കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സ്റ്റുവാർഡ്, കുക്ക്, മെസ് ഗേൾ, റസിഡന്റ് ട്യൂട്ടർ, പിടിഎസ്, വാച്ച് മാൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
കൂടിക്കാഴ്ച 25നു രാവിലെ 10നു കുഴൽമന്ദം ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ.
0491 2505005.
നഴ്സ് ഒഴിവ്
പാലക്കാട് ∙ വനിതാ– ശിശു ആശുപത്രിയിലേക്കു കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു. എസ്എസ്എൽസി, എഎൻഎം യോഗ്യതയുള്ളവർക്കാണ് അവസരം.
പ്രായപരിധി 35 വയസ്സ്. കൂടിക്കാഴ്ച 30നു രാവിലെ 11ന്.
പാലക്കാട് ∙ ജില്ലയിലെ ഗവ. സ്ഥാപനത്തിൽ നഴ്സ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
പ്ലസ്ടു സയൻസ് / തത്തുല്യവും ജിഎൻഎം ഡിപ്ലോമയും കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ റജിസ്ട്രേഷനുമാണു യോഗ്യത. പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൽ പ്രാഥമിക സർട്ടിഫിക്കറ്റും വേണം.
18 മുതൽ 41 വരെയാണു പ്രായപരിധി. നവംബർ 3നു മുൻപായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്യണം.
പിഎസ്സി പരിശീലക നിയമനം
പാലക്കാട് ∙ ജില്ലാ പഞ്ചായത്തിന്റെ ജോബ് സ്കൂൾ പദ്ധതിയിൽ പട്ടികവർഗ വിദ്യാർഥികൾക്കു പിഎസ്സി പരിശീലനം നൽകുന്നതിനു പരിശീലകരെ നിയമിക്കുന്നു.
കൂടിക്കാഴ്ച 28നു രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ. 0491-2505383.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

