ശബരിമല ∙ പമ്പ കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം ഇന്നലെ ഉച്ചയ്ക്കു മരം ഒടിഞ്ഞുവീണത് ആശങ്കയ്ക്കിടയാക്കി. രാഷ്ട്രപതി ദ്രൗപദി മുർമു പമ്പയിലെ ദേവസ്വം ബോർഡ് ഗെസ്റ്റ് ഹൗസിൽനിന്ന് വാഹനത്തിൽ കയറുന്നതിനു തൊട്ടുമുൻപാണ് വനമേഖലയിലെ മരം വീണത്.
അഗ്നിരക്ഷാസേനാ ജീവനക്കാർ സമീപത്തുണ്ടായിരുന്നു. ഇവർ കലക്ടർ എസ്.പ്രേം കൃഷ്ണനെ വിവരമറിയിച്ചു.
പമ്പയിലാണു രാഷ്ട്രപതിക്കു ഭക്ഷണം ക്രമീകരിച്ചിരുന്നത്. മരം മുറിച്ചുമാറ്റുന്നതു വരെ രാഷ്ട്രപതി ദ്രൗപദി മുർമു അവിടെ കാത്തിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 2.15നാണ് സംഭവം. അഗ്നിരക്ഷാസേനയുടെ പതിനെട്ട് പേരടങ്ങിയ സംഘം എട്ട് കട്ടറുകൾ ഉപയോഗിച്ച് 7 മിനിറ്റു കൊണ്ട് മുപ്പതടി നീളമുള്ള മരം മുറിച്ചുനീക്കി.
റോഡിലെ പൊടിയും വെള്ളമുപയോഗിച്ച് കഴുകിനീക്കി.
നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള അപകടകരമായ എല്ലാ മരങ്ങളും ഒരാഴ്ച മുൻപേ സുരക്ഷയുടെ ഭാഗമായി മുറിച്ചുനീക്കിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയായിരുന്നു സന്നിധാനത്ത്.
ഇതേ തുടർന്നാകാം അപ്രതീക്ഷിതമായി മരം കടപുഴകിയതെന്നാണു കരുതുന്നത്. ജില്ലാ ഫയർ ഓഫിസർ വിസി വിശ്വനാഥ്, സ്റ്റേഷൻ ഓഫിസർ വി.വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മരം മുറിച്ചുനീക്കിയത്.
രാഷ്ട്രപതി എത്തുന്നതിനു മുൻപ് റോഡിലേക്ക് മൺതിട്ട
ഇടിഞ്ഞു
നിലയ്ക്കൽ ∙ ശബരിമല ദർശനത്തിനു രാഷ്ട്രപതി എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപു നിലയ്ക്കലിനും പ്ലാപ്പള്ളിക്കും മധ്യേ മൺതിട്ട ഇടിഞ്ഞു വീണു കല്ലുകൾ റോഡിൽ പതിച്ചു.
അഗ്നിരക്ഷാസേനയിലെയും വനം വകുപ്പിലെയും ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നു മിനിറ്റുകൾക്കുള്ളിൽ തടസ്സം മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. ഇന്നലെ രാവിലെ ആറരയ്ക്കാണു മൺകൂന റോഡിലേക്കു ഇടിഞ്ഞു വീഴുന്നത്.
രാത്രി പെയ്ത മഴയാണു മണ്ണിടിയാൻ കാരണമെന്നു പറയുന്നു. ഈ സമയം റോഡിൽ പൊലീസ് സംഘം ഉണ്ടായിരുന്നതിനാൽ ബന്ധപ്പെട്ടവരെ ഉടൻ വിവരം അറിയിക്കാനായി.
ആദ്യം തന്നെ ഒരു വശത്തു കൂടി വാഹനങ്ങൾക്കു പോകാനുള്ള ക്രമീകരണം ഒരുക്കിയ ശേഷമാണു ബാക്കി കല്ലുകൾ നീക്കം ചെയ്തത്.
നിലയ്ക്കൽ അഗ്നിരക്ഷാസേന വിഭാഗം അസി.സ്റ്റേഷൻ ഓഫിസർ എൻ പ്രദീപ്, എസ്എഫ്ആർഒ ജിമ്മി ജോസഫ്, എഫ്ആർഒമാരായ ബി. കണ്ണൻ, സി.എസ്.
ഷിബു, ആർ. അനിനാശ് ചന്ദ്രൻ, എസ്.
സുജിത്ത് എന്നിവർ അടങ്ങിയ സംഘമാണു റോഡിലെ തടസ്സങ്ങൾ മാറ്റിയത്.രാഷ്ട്രപതി എത്തുന്നതിനു മുന്നോടിയായി റോഡിനു ഭീഷണിയായി നിന്ന മരങ്ങളും മൺകൂനകളും വനംവകുപ്പ് നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ തോരാത്ത മഴ കാരണം മൺകൂനകൾ നനഞ്ഞു കുതിർന്നു നിന്നത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

