കരിന്തളം∙ 15 ലക്ഷം രൂപ ചെലവിൽ കുണ്ടൂർ ഗ്രാമത്തിലെ കുട്ടികൾക്കായി ഒരുക്കുന്ന കളിക്കളത്തിന്റെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കാലിച്ചാമരത്ത് മത്സ്യവിൽപന നടത്തി. രാവിലെ 8 മണി മുതൽ ആരംഭിച്ച മത്സ്യവിൽപന രാത്രി വരെ നീണ്ടു.
കളിക്കളത്തിനു ഫണ്ട് കണ്ടെത്താൻ വനിതകളുടെ നേതൃത്വത്തിൽ ചക്ക ചിപ്സ് നിർമാണം, യുവാക്കളുടെ നേതൃത്വത്തിൽ പാഴ്വസ്തുക്കളുടെ ശേഖരണം, ക്ലബ്ബിന്റെ നേതൃത്വത്തിൽ ബിരിയാണി ചാലഞ്ച്, മുക്കട
പാലത്തിനു സമീപം ഫുഡ് പോയിന്റ് എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളാണ് ജനകീയ കൂട്ടായ്മ ഇതുവരെ സംഘടിപ്പിച്ചത്. മത്സ്യവിൽപന വരയിൽ രാജൻ ഉദ്ഘാടനം ചെയ്തു.വി.അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു. എം.ചന്ദ്രൻ, വി.ജി.
അനീഷ്, എൻ. വിനോദ്, യു.
രതീഷ്, എൻ. രാജൻ, പി.പി.
അനീഷ്, എൻ.കെ. നാരായണൻ, എൻ.കെ.
രജിത്, കെ. അനുരാജ്, കെ.
വിനീത്, വി.സതീശൻ, കെ. കൃഷ്ണൻ, എൻ.
മാളവിക, എ.സി. ദിവ്യ എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

