ബിഗ് ബോസ് മലയാളം സീസൺ 7-ലെ മത്സരാർത്ഥികളായ ബിന്നിയും ഷാനവാസും തമ്മിലുണ്ടായ തർക്കത്തിനിടെ, ബിന്നിയുടെ ഭർത്താവും നടനുമായ നൂബിൻ ജോണിയെ ഷാനവാസ് ‘പെൺകോന്തൻ’ എന്ന് വിശേഷിപ്പിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് മറുപടിയുമായി നൂബിൻ തന്നെ രംഗത്തെത്തിയിരുന്നു.
വീട്ടുകാര്യങ്ങളിൽ അമ്മയെയും ഭാര്യയെയും സഹായിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും, അതാണ് പെൺകോന്തൻ എന്ന വാക്കിന് അർത്ഥമെങ്കിൽ അത് സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നുമായിരുന്നു നൂബിൻ്റെ പ്രതികരണം. ഈ വിഷയത്തിൽ ഇപ്പോൾ തൻ്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നടൻ സാജൻ സൂര്യ.
ഗീതാഗോവിന്ദം എന്ന പരമ്പരയിൽ ബിന്നിയുടെ നായകനായി അഭിനയിച്ചത് സാജൻ സൂര്യയായിരുന്നു. നൂബിനെ പെൺകോന്തൻ എന്ന് വിളിക്കുന്നെങ്കിൽ താനും ഒരു പെൺകോന്തൻ ആണെന്ന് സാജൻ സൂര്യ വ്യക്തമാക്കി.
”ആ വാക്കിൻ്റെ പ്രയോഗം ശരിയായില്ല. അങ്ങനെയാണെങ്കിൽ ഞാനും ഒരു പെൺകോന്തനാണ്.
വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്ന ആളാണ് ഞാൻ. വീട്ടിൽ ചിക്കൻ വാങ്ങി വൃത്തിയാക്കി നിൽക്കുമ്പോഴാണ് ഈ വിഷയം എൻ്റെ ശ്രദ്ധയിൽപ്പെട്ടത്.
എൻ്റെ വിമർശനം ഷാനുവിനോടല്ല, മറിച്ച് ആ വാക്കിനോടാണ്. ഗെയിം എപ്പോഴും അവസാനിക്കും, എന്നാൽ അതിനുശേഷവും നമുക്ക് ഈ മേഖലയിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ടവരാണ്.
ഒരുപക്ഷേ പ്രകോപനത്തിൽ പറഞ്ഞുപോയതാകാം. എങ്കിലും മത്സരത്തിൽ ഇല്ലാത്ത, വീട്ടിലിരിക്കുന്നവരെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയായ നടപടിയല്ല,” ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി സാജൻ സൂര്യ പറഞ്ഞു.
പുതിയ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

