പിറവം ∙ ശുദ്ധജല ദുരുപയോഗത്തിനെതിരെ കർശന നടപടി പ്രഖ്യാപിക്കുന്ന ജല അതോറിറ്റി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതിൽ മൗനം പാലിക്കുന്നു. കാലഹരണപ്പെട്ട പഴഞ്ചൻ പൈപ്പുകളിലെ ചോർച്ച മൂലം ആയിരക്കണക്കിനു ലീറ്റർ ശുദ്ധജലമാണു പലയിടത്തായി പാഴാകുന്നത്.
റോഡിനടിയിൽ നിന്നു ഉറവ പോലെ ഒഴുകുന്ന ഭാഗത്തു ഭാരവാഹനങ്ങൾ കയറി ഇറങ്ങുന്നതോടെ ആഴമുള്ള കുഴി രൂപപ്പെടും. രാത്രി സമയത്ത് ഇത്തരം ഭാഗങ്ങളിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. കടവു റോഡിൽ എക്സൈസ് കവലയ്ക്കു സമീപം പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ടു നാളുകളായി.
ശനി വൈകിട്ട് ഇവിടെ സ്കൂട്ടർ അപകടത്തിൽ പെട്ടു. കൊടും വളവു കൂടി ചേരുന്ന ഭാഗത്തു കുഴി കണ്ടെത്താനാകാത്തതാണ് അപകടത്തിനു കാരണമായത്. പൈപ്പ് പൊട്ടിയതു ജല അതോറിറ്റി ഓഫിസിലെത്തി അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നു നാട്ടുകാർ പറഞ്ഞു.
റോഡിനും ഓടകൾക്കും അതിരിട്ടു പൈപ്പ് കടന്നുപോകുന്ന പ്രദേശങ്ങളുണ്ട്. ഇത്തരം സ്ഥലങ്ങളിൽ പൈപ്പു പൊട്ടിയാൽ പമ്പിങ് നിലയ്ക്കുന്ന സമയങ്ങളിൽ മാലിന്യം പൈപ്പിനുള്ളിൽ കലരുന്നതിനു സാധ്യതയും ഉണ്ട്. ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന സ്ഥിതിയാണെന്നാണ് ആക്ഷേപം.
ശുദ്ധജല വിതരണ പൈപ്പ് പൊട്ടി
മൂവാറ്റുപുഴ∙ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി റോഡ് തകർന്നു.
ശുദ്ധജല വിതരണവും തടസ്സപ്പെട്ടു. വെള്ളൂർകുന്നം കീച്ചേരിപ്പടി മാർക്കറ്റ് റോഡിൽ സ്റ്റേഡിയത്തിനു മുൻപിലാണ് ഇന്നലെ രാവിലെ പത്തരയോടെ ജല അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയത്.
1 കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നിർമിച്ച റോഡിന്റെ ഒരു ഭാഗവും പൈപ്പ് പൊട്ടിയതോടെ തകർന്നു. കീച്ചേരിപ്പടി, നിരപ്പ് എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്.
ലക്ഷക്കണക്കിനു ലീറ്റർ ശുദ്ധജലമണു റോഡിലൂടെ ഒഴുകി പാഴായത്. ഇവിടെ വാഹന ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു.
നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥർ എത്തി പൈപ്പ് വഴിയുള്ള ജലവിതരണം നിർത്തിവച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

