ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
ഫുട്ബോൾ മത്സരം മാറ്റി
ബത്തേരി ∙ നഗരസഭ സ്റ്റേഡിയത്തിൽ നടത്തേണ്ടിയിരുന്ന അണ്ടർ 17 പെൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റ് തുടർച്ചയായ മഴയായതിനാൽ നവംബർ 1, 2, തീയതികളിലേക്കു മാറ്റിയതായി ഫുട്ബോൾ അസോസിയേഷൻ ജില്ല സെക്രട്ടറി ബിനു തോമസ് അറിയിച്ചു.
പച്ചക്കറി കൃഷി
മാനന്തവാടി ∙ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി പ്രകാരം ശീതകാല പച്ചക്കറി കൃഷി ചെയ്യുന്ന കർഷകർക്കു ധനസഹായം നൽകുന്നു. ഹെക്ടറിന് 30,000 രൂപ ധനസഹായം ലഭിക്കും.
ചുരുങ്ങിയത് 10 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് മാനന്തവാടി ബ്ലോക്ക് പരിധിയിലെ കൃഷി ഭവനുകളുമായി ബന്ധപ്പെടണമെന്ന് കൃഷി അസി.ഡയറക്ടർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

