നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 533,576 കോടി രൂപയായി ഉയർന്നു. 1644.17 കോടി രൂപയാണ് പ്രവർത്തന ലാഭം.
അറ്റാദായം 955.26 കോടി രൂപയാണ്.
ബാങ്കിന്റെ കറന്റ് – സേവിങ്സ് അക്കൗണ്ട് ബിസിനസ് സുസ്ഥിര വളർച്ച കൈവരിച്ചതായി ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ കെ വി എസ് മണിയൻ പറഞ്ഞു. വായ്പകളിലെ വൈവിധ്യവത്കരണം തുടരുന്നതോടൊപ്പം ഫീ വരുമാനം രണ്ടക്ക വളർച്ച കൈവരിച്ചതായി അദ്ദേഹം കൂട്ടിചേർത്തു.
സമതുലിതമായ വളർച്ചയും വിവേകപൂർണമായ റിസ്ക് മാനേജ്മെന്റും ഒത്തുചേർന്നപ്പോൾ ആസ്തിഗുണമേന്മ പതിവുപോലെ മികച്ചതായി. ചടുലമായി തീരുമാനങ്ങളെടുക്കുന്ന, അച്ചടക്കത്തോടെ നടപടികൾ സ്വീകരിക്കുന്ന, സ്ഥിരതയിലും മൂല്യങ്ങളിലും ഊന്നുന്ന ഒരു സ്ഥാപനമായി ഫെഡറൽ ബാങ്കിനെ മാറ്റുക എന്നതാണ് ഞങ്ങളുടെ മുന്നോട്ടുള്ള കാഴ്ചപ്പാട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്കിന്റെ മൊത്തം ബിസിനസ് 6.84 ശതമാനം വര്‍ധിച്ച് 533576.64 കോടി രൂപയിലെത്തി.
മുന്‍വര്‍ഷം ഇതേ പാദത്തിൽ 269106.59 കോടി രൂപയായിരുന്ന നിക്ഷേപം 7.36 ശതമാനം വർദ്ധനവോടെ 288919.58 കോടി രൂപയായി.
വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 2,30,312.24 കോടി രൂപയില്‍ നിന്ന് 2,44,657.06 കോടി രൂപയായി വര്‍ധിച്ചു.
6.23 ശതമാനമാണ് വളർച്ചാനിരക്ക്.
മൊത്തവരുമാനം 3.75 ശതമാനം വര്‍ധനയോടെ 7824.33 കോടി രൂപയിലെത്തി. ഫീ വരുമാനം 13 ശതമാനം വർദ്ധനവോടെ 885.54 കോടി രൂപയായി. 4532.01 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി.
മൊത്തം വായ്പകളുടെ 1.83 ശതമാനമാണിത്. അറ്റനിഷ്ക്രിയ ആസ്തി 1165.16 കോടി രൂപയാണ്.
മൊത്തം വായ്പകളുടെ 0.48 ശതമാനമാണിത്. 73.45 ശതമാനം ആണ് നീക്കിയിരുപ്പ് അനുപാതം.
ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 34819.84 കോടി രൂപയായി വര്‍ധിച്ചു. 15.71 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവിൽ 1595 ശാഖകളും 2082 എടിഎം / സിഡിഎമ്മുകളുമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

