
ഒഐസിസിയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ അംഗത്വ കാര്‍ഡ് വിതരണം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ച യോഗം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ മെമ്പര്‍ഷിപ്പ് കാര്‍ഡിനെ കുറിച്ചും സംഘടന പ്രവര്‍ത്തനത്തെ കുറിച്ചും വിശദമായി സംസാരിച്ചു. തുടര്‍ന്ന് അഷ്കര്‍ കണ്ണൂര്‍ അംഗത്വ കാര്‍ഡ് സുജേഷ് കൂടാളിക്ക് നല്കി വിതരണം ആരംഭിച്ചു.
ജില്ലാ സെക്രട്ടറി ഹരീന്ദ്രന്‍ കയറ്റുവള്ളി സ്വാഗതവും ട്രഷറര്‍ സന്തോഷ് ബാബു നന്ദിയും രേഖപ്പെടുത്തി. നവാസ് വെള്ളിമാട് കുന്ന്, ജലീല്‍ ചെറുപുഴ, കരീം കൊടുവള്ളി, സജീര്‍ പൂന്തുറ, സലീം ആര്‍ത്തില്‍, ബഷീര്‍ കോട്ടയം, ശരത് ആലപ്പുഴ, സുജേഷ് കൂടാളി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സുജിത് തോട്ടട, പ്രദീപ് പിണറായി, ഹാഷിം കണ്ണാടിപ്പറമ്പ്, അഷ്റഫ് മയ്യില്‍ , അബ്ദുള്‍ ഖാദര്‍ മോച്ചേരി, അബ്ദുള്ള കൊറളായി, രാജീവന്, എന്നിവര്‍ യോഗത്തിന് നേതൃത്വം നല്കി.
Story Highlights: OICC Kannur membership card distributed
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]