വൈക്കം ∙ വേമ്പനാട്ടുകായലിൽ പോളശല്യം രൂക്ഷം. വൈക്കം-തവണക്കടവ് റൂട്ടിൽ സർവീസ് നടത്തുന്ന ബോട്ട്, ജങ്കാർ, സർവീസുകൾക്കും മത്സ്യത്തൊഴിലാളികൾക്കും ഇതു ഭീഷണിയാകുന്നു.
യന്ത്രത്തിന്റെ പങ്കയിൽ പായൽ ചുറ്റി തകരാറിലാകുന്നത് സർവീസുകൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.വൈക്കം, തവണക്കടവ് ജെട്ടി എന്നിവിടങ്ങളിൽ ബോട്ടും ജങ്കാറും അടുക്കുന്ന ഭാഗത്ത് പോള നിറഞ്ഞതുമൂലം ഗതാഗതത്തിന് ഏറെ സമയ നഷ്ടം വരുത്തുന്നതായി ജീവനക്കാർ പറഞ്ഞു. ഒരു മാസത്തിനിടെ പലതവണയാണ് ജല ഗതാഗതവകുപ്പ് ബോട്ട് തകരാറിലായത്.കായൽത്തീരങ്ങളിൽ പോള അടിഞ്ഞതോടെ മീൻപിടിക്കാൻ പറ്റാത്ത സാഹചര്യമാണ്.
വല വീശാൻ പോകുന്ന മത്സ്യത്തൊഴിലാളികൾ പായലിന്റെ ഇടയിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് വള്ളം കൊണ്ടുപോകുന്നത്.വലയിൽ പായൽ അടിയുന്നതോടെ മത്സ്യം കിട്ടാത്ത സാഹചര്യമാണ്.കായലിൽ കക്ക വാരുന്ന തൊഴിലാളികൾ മുങ്ങി പൊങ്ങുമ്പോൾ പായൽകൂട്ടം ഒഴുകി തലയ്ക്കു മുകളിൽ എത്തുന്നത് പലപ്പോഴും അപകടഭീഷണി ഉണ്ടാക്കുന്നതായി തൊഴിലാളികൾ പറഞ്ഞു.പോള പായൽ ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനും ഒരുപോലെ വെല്ലുവിളി ഉയർത്തിയിട്ടും അധികൃതർ കണ്ടില്ലെന്നു നടിക്കുന്നതായി തൊഴിലാളികൾ ആരോപിച്ചു.തീരപ്രദേശങ്ങളിൽ അടിഞ്ഞ പോള നീക്കാൻ അടിയന്തര നടപടി വേണമെന്നാണു ജനകീയ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

