തുറവൂർ ∙ കഴിഞ്ഞ 2 ദിവസമായി പെയ്യുന്ന മഴയിൽ ഉയരപ്പാത നിർമാണം നടക്കുന്ന പാതയും സർവീസ് റോഡുകളും വെള്ളക്കെട്ടിലായി. റോഡുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാലാണ് വെള്ളക്കെട്ട് രൂക്ഷമായത്.
ഇതു ഗതാഗതതടസ്സവുമുണ്ടാക്കി. നടപ്പാതയിലൂടെയുള്ള യാത്രയും ദുഷ്ക്കരമാണ്.
ഇന്നലം കൊച്ചിയിൽനിന്ന് ആലപ്പുഴ ഭാഗത്തേക്കു സഞ്ചരിച്ചവരുടെ എണ്ണം കൂടുതലായൽ ബൈപാസ് കവല മുതൽ എരുമല്ലൂർ വരെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലായിരുന്നു. അരൂർ ഭാഗത്തെ മേൽപാലത്തിന്റെ നിർമാണം കഴിഞ്ഞ ദിവസങ്ങളിൽ രാത്രികാലങ്ങളിലും തുടർന്നിരുന്നു.
എന്നാൽ ശക്തമായ ഇടിയും മിന്നലും മൂലം നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നു.
മഴ തുടരുകയാണെങ്കിൽ അരൂർ മുതൽ തുറവൂർ വരെയുള്ള ഉയരപ്പാത നിർമാണം വലിയ പ്രതിസന്ധിയിലാകും. അത് ജനജീവിതത്തെയും ബാധിക്കും.
റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതു മൂലം ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും അപകടപ്പെടുന്നതും പതിവായി. കാനനിർമാണം പാതിവഴിയിലായതിനാൽ കുഴിയെടുത്ത ഇടങ്ങളിലും നിർമാണം പൂർത്തിയാക്കിയ കാനയിലും പെയ്ത്തുവെള്ളം നിറഞ്ഞു കിടക്കുകയാണ്.
ഇതെല്ലാം രാത്രികാല യാത്രികരിലും ദുരന്തഭീതി ഉയർത്തുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

