കൊച്ചി ∙ പങ്കുവയ്ക്കലിന്റെ സന്തോഷം ഇനി പുസ്തക വായനയിലേക്കും. നവംബർ 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിൽ നടക്കുന്ന മനോരമ ഹോർത്തൂസ് കലാ, സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നഗരത്തിൽ പലയിടങ്ങളിലായി ഹോർത്തൂസ് വായനപ്പെട്ടികൾ ഒരുങ്ങി.
ആർക്കും ഇവിടെനിന്നു സൗജന്യമായി പുസ്തകമെടുക്കാം. വായിച്ചു കഴിഞ്ഞ് മറ്റൊരു വായനക്കാരനായി സ്നേഹത്തോടെ തിരികെ വയ്ക്കാം.
അല്ലെങ്കിൽ നിങ്ങൾ വായിച്ച മറ്റൊരു നല്ല പുസ്തകം തിരികെ സമ്മാനിക്കാം.
പുസ്തകത്തിനുള്ളിൽ ഒരു പേപ്പറിൽ നിങ്ങളുടെ പുസ്തകാസ്വാദനം എഴുതി വയ്ക്കാം. പുസ്തകം മോശമാക്കാതെ സൂക്ഷിക്കണമെന്നു മാത്രം. ഒരു പുസ്തകം എടുക്കുമ്പോൾ മറ്റൊന്നു പകരം വച്ച് വായനയുടെ കണ്ണി മുറിയാതെ കാക്കാം.
കൂട്ടുകാരെയും കുട്ടികളെയും സ്നേഹപ്പെട്ടികളിലേക്ക് ആകർഷിക്കുകയുമാവാം: ഓർക്കുക, ഇതു ഭാഷയ്ക്കായി നമ്മൾ വായനക്കാർ നടത്തുന്ന മുന്നേറ്റമാണ്.
വായനപ്പെട്ടികൾ ഇൗ സ്ഥലങ്ങളിൽ: കാക്കനാട് ഇൻഫോപാർക്ക് (അതുല്യ), കാക്കനാട് ഇൻഫോപാർക്ക് (ജ്യോതിർമയ), കാക്കനാട് സ്റ്റോറി ബോക്സ് കഫെ, മരട് ഫോറം മാൾ, സുഭാഷ് പാർക്കിലെ ലൈബ്രറി, ഫോർട്ട് കൊച്ചി ലോഫേഴ്സ് കഫെ, തൃപ്പൂണിത്തുറ ഹെർത്ത് കഫെ, കാക്കനാട് ഹെർത്ത് കഫെ, പനമ്പിള്ളി നഗർ, പനമ്പിള്ളി നഗർ ഇടം ആർട്ട് കഫെ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

