ബെംഗളൂരു: ഐപിഎല്‍ കിരീട ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ വില്ക്കാന് നിലവിലെ ഉടമകളായ ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ആരാധകവൃന്ദമുള്ള ടീമുകളിലൊന്നായ ആര്‍സിബിയെ സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പ് അടക്കമുള്ള വന്‍കിട വ്യവസായികള്‍ രംഗത്തുണ്ടെന്നാണ് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏകദേശം ആറോളം പ്രമുഖരാണ് ടീമിനായി താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ അദാര്‍ പൂനാവാല, ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ പാര്‍ത്ഥ് ജിന്‍ഡാല്‍, അദാനി ഗ്രൂപ്പ്, ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഒരു പ്രമുഖ വ്യവസായി, അമേരിക്ക ആസ്ഥാനമായുള്ള രണ്ട് ഇക്വിറ്റി സ്ഥാപനങ്ങള്‍ എന്നിവര്‍ ടീമിനെ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് വിവരം.
ആര്‍സിബിയെ ഒരു മികച്ച ടീം എന്ന് വിശേഷിപ്പിച്ച് പൂനാവാല അടുത്തിടെ എക്സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ ഉടമയായതിനാല്‍ പാര്‍ത്ഥ് ജിന്‍ഡാലിന് ആര്‍സിബിയെ വാങ്ങുന്നത് എളുപ്പമാവില്ല.
ഡല്‍ഹി ടീമില്‍ ജിഎംആര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് 50 ശതമാനം ഓഹരി ജെഎസ്ഡബ്ല്യു ഗ്രൂപ്പിനുണ്ട്. ആര്‍സിബിയെ സ്വന്തമാക്കണമെങ്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലെ ഈ ഓഹരി പങ്കാളിത്തം ജെഎസ്ഡബ്ല്യുവിന് ഉപേക്ഷിക്കേണ്ടി വരും.
നേരത്തെ ഗുജറാത്ത് ടൈറ്റന്‍സിനെ വാങ്ങാന്‍ ശ്രമം നടത്തി പരാജയപ്പെട്ട അദാനി ഗ്രൂപ്പ്, ആര്‍സിബിക്കായി ശക്തമായി രംഗത്തുണ്ട്.
വനിതാ ഐപിഎല്ലില്‍ ഗുജറാത്ത് ജയന്റ്സ് ടീമിന്റെ ഉടമസ്ഥര്‍ അദാനി ഗ്രൂപ്പാണ്. കൂടാതെ, യുഎഇയിലെ ഇന്റര്‍നാഷണല്‍ ലീഗ് ടി20യിലും ഗ്രൂപ്പിന് നിക്ഷേപമുണ്ട്.
ആര്‍സിബി ഐപിഎല്‍ ചാമ്പ്യന്മാരായപ്പോഴും ടീമിനെ വില്‍ക്കുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നുവെങ്കിലും അന്ന് ഉടമകള്‍ അത് നിഷേധിക്കുകയായിരുന്നു. പ്രമുഖ വ്യവസായിയും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയുമായിരുന്ന വിജയ് മല്യയാണ് ആര്‍സിബിയുടെ ആദ്യത്തെ ഉടമ.
2008-ല്‍ 11.1 കോടി ഡോളറിനാണ് അദ്ദേഹം ടീമിനെ സ്വന്തമാക്കിയത്. പിന്നീട് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് തകര്‍ച്ച നേരിടുകയും മല്യക്ക് വലിയ കടബാധ്യതകള്‍ ഉണ്ടാകുകയും ചെയ്തതോടെയാണ് ടീമിന്റെ ഉടമസ്ഥാവകാശം യുണൈറ്റഡ് ബ്രുവറീസിന്റെ മാതൃകമ്പനിയായ ഡിയാജിയോക്ക് ലഭിച്ചത്.
18 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ സീസണിലാണ് ആര്‍സിബി തങ്ങളുടെ ആദ്യ ഐപിഎല്‍ കിരീടം നേടിയത്.
പുതിയ കായിക വാർത്തകൾ മലയാളത്തിൽ വായിക്കുവാൻ newskerala.net സന്ദർശിക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

