അധ്യാപക ഒഴിവ്
ന്യൂമാഹി ∙ എംഎം ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ ലീവ് വേക്കൻസിയിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ നാളെ 11ന് സ്കൂൾ ഓഫിസിൽ നേരിട്ട് ഹാജരാവണം.
ഫോൺ: 9895946782.
തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ ജനറൽ മെഡിസിൻ–
ഡോ.പ്രജിത്ത്. ∙ ജനറൽ സർജറി–
ഡോ.സായ്നാഥ്.
∙ ഓർത്തോപീഡിക്സ്–ഡോ.അനു ദേവാനന്ദ്. ∙ ഗൈനക്കോളജി – ഡോ.പ്രീജ.
∙ നേത്രവിഭാഗം – ഡോ.സോണിയ. ∙ ഇഎൻടി –ഡോ.ജിഷ.
∙ പൾമണോളജി– ഡോ.പ്രഷീൻ. ∙ പീഡിയാട്രിക്സ് – ഡോ.രവി.
∙ ഡന്റൽ – ഡോ.അഞ്ജന. ∙ സ്കിൻ –ഡോ.ജ്യോതി.
∙ പിഎംആർ–ഡോ.ഷീല. ∙ നെഫ്രോളജി– ഡോ.രോഹിത് രാജ്.
∙ ക്ലിനിക്കൽ സൈക്കോളജി–ഡോ.ഇ.വി.ജോണി.
സമ്മാനങ്ങൾ നൽകുന്നു
മാഹി ∙ പുതുച്ചേരിയിൽ സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നതിന്റെ ഭാഗമായി പുതുച്ചേരി സർക്കാർ അനുവദിച്ച സമ്മാനങ്ങൾ മാഹിയിലെ സ്വാതന്ത്ര്യസമര സേനാനികൾക്കും ആശ്രിതർക്കും 21നു വൈകിട്ട് 3.30നു മാഹി ഗവ.ഹൗസിൽവച്ച് രമേശ് പറമ്പത്ത് എംഎൽഎ വിതരണം ചെയ്യും. സമ്മാനങ്ങൾ സ്വീകരിക്കാൻ പെൻഷൻ ബുക്ക്, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം വൈകിട്ട് 3.30ന് മാഹി ഗവ.
ഹൗസിൽ എത്തണം.
തീർഥയാത്ര
തലശ്ശേരി ∙ കെഎസ്ആർടിസി കൃപാസനം ജപമാല തീർഥയാത്ര ഒരുക്കുന്നു. 24ന് വൈകിട്ട് തലശ്ശേരിയിൽനിന്നു പുറപ്പെട്ട് 25ന് രാവിലെ എറണാകുളത്ത് എത്തും.
രാവിലെ 7 മണിയോടെ അർത്തുങ്കൽ പള്ളിയിലേക്കു തിരിക്കും. 25ന് വൈകിട്ട് പുറപ്പെട്ട് 26ന് രാവിലെ തലശ്ശേരിയിൽ തിരിച്ചെത്തും.
ദീപാവലിയോടനുബന്ധിച്ച് നാളെയും 20നും വയനാട് കുറുവാ ദ്വീപ്, എന്നൂര്, കാരാപ്പുഴ സ്പെഷ്യൽ ട്രിപ്പുണ്ടാവും. 26ന് നിലമ്പൂർ, 31ന് മൂന്നാർ.
ഫോൺ: 9497879962.
ചെസ് മത്സരം
തലശ്ശേരി ∙ ജില്ലാ വനിതാ ചെസ് ചാംപ്യൻഷിപ്പ് 20ന് ടൗൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
മത്സരത്തിലെ ആദ്യ 4 സ്ഥാനക്കാർ സംസ്ഥാന ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ പ്രതിനിധീകരിക്കും. പങ്കെടുക്കുന്നവർ 19ന് 6 മണിക്കകം റജിസ്റ്റർ ചെയ്യണം.
ഫോൺ: 9496142366. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]