കാലാവസ്ഥ
∙ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത. ∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്.
വൈദ്യുതി മുടക്കം
പാമ്പാടി ∙ പുതുവയൽ, ചേന്നംപള്ളി, നെന്മല എസ്എൻഡിപി, മണ്ണാത്തിപ്പാറ, കുമ്പന്താനം, നെന്മല ടവർ, കുറ്റിക്കൽ ചർച്ച്, പാമ്പാടി മാർക്കറ്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ∙ പുതുപ്പള്ളിക്കുന്ന്, കണ്ടംചിറ, ചപ്പാത്ത്, അമയന്നൂർ ടെംപിൾ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മീനടം ∙ മണലേപ്പീടിക ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 11 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ ഓഫിസ്, ശങ്കരശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട
∙ ഇളപ്പുങ്കൽ, വെട്ടിത്തറ, കരിയിലക്കാനം, സുൽത്താൻ റോഡ്, അൽഫോൻസാ സ്കൂൾ, മന്ത, വല്യച്ചൻ മല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.15 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
രാമപുരം ∙ കുടക്കച്ചിറ പാറമട, കുടക്കച്ചിറ സ്കൂൾ, കുടക്കച്ചിറ പള്ളി, കുടക്കച്ചിറ കുരിശ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാലാ ∙ കുരിശുപള്ളി കവല, കട്ടക്കയം റോഡ്, സ്റ്റേഡിയം, ളാലം അമ്പലം, ചെത്തിമറ്റം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
കാഞ്ഞിരപ്പള്ളി ∙ 110 കെ.വി. സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്നു രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ സബ് സ്റ്റേഷനിൽ നിന്നുള്ള ഫീഡറുകളിൽ വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ പുന്നാഞ്ചിറ, കാടഞ്ചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ∙ ളായിക്കാട്, മേരി റാണി സ്കൂൾ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ അങ്ങാടി, കാവിൽ അമ്പലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെയും പാലാക്കുന്നേൽ, വെജിറ്റബിൾ മാർക്കറ്റ്, പണ്ടകശാലക്കടവ്, അഞ്ചുവിളക്ക്, വെട്ടിത്തുരുത്ത് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
കംപ്യൂട്ടർ കോഴ്സ്
പാമ്പാടി ∙ എൽബിഎസിന്റെ പാമ്പാടി സെന്ററിൽ, എസ്എസ്എൽസി പാസായവർക്ക് ഡേറ്റ എൻട്രി ആൻഡ് ഓട്ടമേഷൻ, പ്ലസ്ടു പാസായവർക്ക് ഡിസിഎ (എസ്) കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 0481 2505900, 75102 97507.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]