നീലേശ്വരം∙ ജില്ലാ മാറി മത്സരിച്ചിട്ടും അച്ഛന്റെ മനംനിറച്ച് ക്രിസ്റ്റോയ്ക്ക് 1500, 800 മീറ്റർ ട്രാക്കിൽ സ്വർണനേട്ടം. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലാണ് ആദ്യദിനം ഇരട്ടനേട്ടവുമായി ക്രിസ്റ്റോ തിളങ്ങിയത്.
കഴിഞ്ഞവട്ടം തൃശൂരിനായി മത്സരിച്ചെങ്കിൽ ഇത്തവണ കാസർകോടിന്റെ മണ്ണിലായിരുന്നു അങ്കം. മുൻതാരം കൂടിയായി അച്ഛൻ തോമസ് സെബാസ്റ്റ്യനെ സാക്ഷിയാക്കി ട്രാക്കിൽ പറന്ന ക്രിസ്റ്റോ ആത്മവിശ്വാസത്തോടെ പറയുന്നു – ‘നാളെ 3000 മീറ്ററിലും സ്വർണം ഞാൻ തന്നെ നേടും’.
സ്കൂളിൽ അധ്യാപകൻ പ്രസീദിനെ കൂടാതെ രാകേഷാണ് മറ്റൊരു പരിശീലകൻ.
ക്രിസ്റ്റോയുടെ പിതാവ് മാത്രമല്ല അമ്മയും കായികതാരമാണ്. പിതാവ് തോമസ് 1989ൽ 400, 800 മീറ്റർ ഓട്ടത്തിൽ സംസ്ഥാനതല സ്വർണം നേടിയിട്ടുണ്ട്.
തഞ്ചാവൂരിൽ നടന്ന ദേശീയ സ്കൂൾ അത്ലറ്റിക്സിൽ പങ്കെടുത്ത് അഞ്ചാം സ്ഥാനവുമായാണ് മടങ്ങിയെത്തിയത്. ബന്തടുക്ക ജിഎച്ച്എസ്എസിനെ പ്രതിനിധീകരിച്ചായിരുന്നു തോമസ് ട്രാക്കിലിറങ്ങിയത്.
ഇതുകൂടാതെ കാലിക്കറ്റ് സർവകലാശാല അത്ലറ്റിക്സിൽ 800, 1500 മീറ്ററിൽ മൂന്നാം സ്ഥാനവും തോമസിന്റെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. നീന്തലിൽ ജില്ലാതല രണ്ടാംസ്ഥാനം, ജില്ലാ ചാംപ്യൻഷിപ് നേടിയ ബന്തടുക്ക സ്കൂളിന്റെ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു.
ക്രിസ്റ്റോയുടെ അമ്മ സംസ്ഥാന വോളിബോൾ താരമായിരുന്നു. നിലവിൽ ബെദിര എയുപിഎസ് സ്കൂൾ അധ്യാപികയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

