കണ്ണൂർ ∙ കലക്ടറേറ്റ് മൈതാനിയുടെ നവീകരണപ്രവൃത്തി ടെൻഡർ നടപടിയിലേക്ക്. അടുത്ത മാസം തന്നെ നിർമാണം ആരംഭിക്കുകയാണ് ലക്ഷ്യം.
സ്ഥലം എംഎൽഎ കൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഫണ്ടിൽനിന്ന് ഒരു കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് മൈതാനം താഴ്ന്നായതിനാൽ ഒരടി കനത്തിൽ മണ്ണിട്ട് ഉയർത്തും. കൂടാതെ മഴ വെള്ളം ഒഴുകിപ്പോകുന്നതിനായി ഡ്രെയ്നേജ് ഒരുക്കും.
55 മീറ്റർ നീളത്തിൽ മേൽക്കൂരയോടു കൂടിയ ഗാലറി നിർമിക്കും. മൈതാനിയുടെ തകർന്ന ചുറ്റുമതിൽ പുനർനിർമിക്കും.
പതിറ്റാണ്ടുകളായി കായിക മത്സരങ്ങൾ നടത്തുന്ന മൈതാനിയാണിത്.
സ്വാതന്ത്ര്യദിന പരേഡ്, റിപ്പബ്ലിക്ദിന പരേഡ്, മറ്റ് ഔദ്യോഗിക ചടങ്ങുകൾ എന്നിവ നടക്കുന്ന വേദി കൂടിയായ ഇവിടം നവീകരിക്കണമെന്ന ആവശ്യം വർഷങ്ങളായുണ്ട്. മാത്രമല്ല പൊതുജനങ്ങൾക്ക് അത്യാവശ്യം വിശ്രമ ഇടങ്ങളായും ഉപകാരപ്പെടുന്നു.
പൊതു സമ്മേളനങ്ങൾ, സാംസ്കാരിക പരിപാടികൾ, വിനോദം എന്നിവയ്ക്കുള്ള ഇടം കൂടിയാണ് നഗരഹൃദയത്തിലെ കലക്ടറേറ്റ് മൈതാനം.
”നഗരത്തിലെ അവശേഷിക്കുന്ന പ്രധാന ഗ്രൗണ്ടായ കലക്ടറേറ്റ് മൈതാനം സംരക്ഷിക്കുകയെന്ന ലക്ഷ്യമാണ് പ്രധാനം. കാലങ്ങളായി ഔദ്യോഗിക പരിപാടികൾ ഇവിടെ നടത്താറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കലക്ടറേറ്റ് മൈതാനിയുടെ നവീകരണവും വിപുലീകരണവും ഏറെക്കാലത്തെ ആവശ്യവുമാണ്. എത്രവും വേഗം പദ്ധതി നടപ്പാക്കാൻ വേണ്ട
നടപടി സ്വീകരിക്കും.” മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി … FacebookTwitterWhatsAppTelegram

