പറവൂർ ∙ ഞാറയ്ക്കൽ മഞ്ഞനക്കാട് മാരാത്തറ സാജുവിന്റെ 14 വയസ്സുള്ള മകൻ ആദിത്യനെ മർദിച്ച കേസിലെ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ചു വൈപ്പിൻ എസ്സി, എസ്ടി സംയുക്ത വേദി മുനമ്പം ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തി. അന്വേഷണം ആരംഭിക്കാത്ത മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണനെതിരെ സംസ്ഥാന പൊലീസ് മേധാവി നിയമനടപടി സ്വീകരിക്കണമെന്ന് ഉദ്ഘാടനം ചെയ്തു കെപിഎംഎസ് ജനറൽ സെക്രട്ടറി ബൈജു കലാശാല ആവശ്യപ്പെട്ടു.
കോട്ടയം ജി.വി.രാജ സ്പോർട്സ് സ്കൂൾ വിദ്യാർഥിയായ ആദിത്യനെ കഴിഞ്ഞ ജൂൺ 27നാണ് എട്ടംഗ സംഘം വീട്ടിൽ നിന്നു വിളിച്ചിറക്കി മർദിച്ചത്.
പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ടും പട്ടികജാതി പീഡന നിരോധന നിയമവും ചുമത്താതെ പ്രതികളെ വിട്ടയച്ചതിനെതിരെ വൈപ്പിൻ എസ്സി, എസ്ടി സംയുക്ത വേദി ഞാറക്കൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയിരുന്നു.മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്ന് അന്വേഷണ ചുമതല മുനമ്പം ഡിവൈഎസ്പിക്ക് നൽകി 50 ദിവസം കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു സമരക്കാർ പറഞ്ഞു.
എം.എ.കുമാരൻ അധ്യക്ഷനായി. വി.എസ്.രാധാകൃഷ്ണൻ, എസ്എൻഡിപി വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി.വിജയൻ, ഫാ.ജയിംസ് പനവേലിൽ, ഇമാം സയിദ് മുഹമ്മദ് ബാഖവി, എൻ.കെ.സജിത്ത്, പ്രശോഭ് ഞാവേലി, ഡോ.പി.കെ.ബേബി, എം.കെ.വിജയൻ, ബേബി ബോട്ട്പുരയ്ക്കൽ, എൻ.ജി.രതീഷ്, കെ.എസ്.ശ്രീരാജ്, ലൈജു മാങ്ങാടൻ, എം.ജി.ഗീത, രാജമ്മ രാജ്മോഹൻ, പി.കെ.ജയൻ പെരുമ്പടപ്പിൽ, സഞ്ജു കാട്ടൂക്കാരൻ, പി.എം.മുകേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]