കട്ടപ്പന∙ ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും വണ്ടൻമേട് ചേറ്റുകുഴിയിലെ മത്സ്യവും കോഴിമാംസവും വിൽപന നടത്തിയിരുന്ന കടയുടമയ്ക്കെതിരെ ആരോഗ്യ വകുപ്പ് ക്രിമിനൽ കേസ് എടുത്തു. തൗഫീഖ് ഫിഷ് മാർട്ട് ആൻഡ് ചിക്കൻ സെന്റർ എന്ന സ്ഥാപന ഉടമയ്ക്കെതിരെയാണ് കേസ്. ഈ കടയിൽ നിന്ന് കോഴിയുടെയും മത്സ്യത്തിന്റെയും അവശിഷ്ടങ്ങൾ എല്ലാദിവസവും റോഡിലൂടെ ഒഴുക്കി പൊതു ഓടയിലേക്കാണ് തള്ളിയിരുന്നതെന്ന് ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ സ്ഥിരീകരിച്ചു.
മത്സ്യം വയ്ക്കാൻ ഉപയോഗിക്കുന്ന പെട്ടികളും മറ്റ് മലിന വസ്തുക്കളും റോഡിൽ കൂട്ടിയിട്ട
നിലയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെതന്നെ ഒട്ടേറ പരാതികൾ ഉണ്ടായിരുന്നു.വണ്ടൻമേട് ഹെൽത്ത് ഇൻസ്പെക്ടർ കടയുടമയ്ക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അനുസരിക്കാൻ തയാറായില്ല. തുടർന്ന് ഉപ്പുതറ ഹെൽത്ത് ബ്ലോക്കിലെ ഹെൽത്ത് സൂപ്പർവൈസർ കെ.ടി.ആന്റണിയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം പരിശോധിച്ചു.
പരാതികൾ ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചേറ്റുകുഴി മേഖലയുടെ ചുമതലയുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് കേരള പൊതുജനാരോഗ്യ നിയമപ്രകാരം കേസ് എടുക്കാൻ നിർദേശം നൽകുകയായിരുന്നു.
തുടർന്ന് മഹസർ തയാറാക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കി നെടുങ്കണ്ടം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. മലമ്പനി ഉൾപ്പെടെയുള്ള പല പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്താനും നോട്ടിസ് നൽകിയിട്ടും നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ ക്രിമിനൽ നടപടിയെടുക്കാനും ഹെൽത്ത് ബ്ലോക്കിന് കീഴിലുള്ള എട്ട് പഞ്ചായത്തുകളിലെയും കട്ടപ്പന നഗരസഭയിലെയും ഹെൽത്ത് ഇൻസ്പെക്ടർമാർക്കും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കും നിർദേശം നൽകിയതായി ഹെൽത്ത് സൂപ്പർവൈസർ കെ.ടി.ആന്റണി അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]