മംഗലംഡാം∙ തെരുവുനായയുടെ കടിയേറ്റ് വയോധികനു പരുക്ക്. മംഗലംഡാം 35ൽ മായാണ്ടിക്കാണ് (75) തെരുവുനായയുടെ കടിയേറ്റത്.
കൈക്കും കാലുകളിലും കടിയേറ്റ മായാണ്ടി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മംഗലംഡാം ഉദ്യാനത്തോടു ചേർന്നുള്ള 35ലെ താമസക്കാരനായ മായാണ്ടി റോഡിലൂടെ നടന്നു പോകുമ്പോഴാണ് നായയുടെ ആക്രമണമുണ്ടായത്.
നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയാണ് വയോധികനെ രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
ഉദ്യാനത്തിലും പരിസരത്തും നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
മംഗലംഡാം ഉദ്യാനത്തിലെ തെരുവുനായ്ക്കളുടെ ഭീഷണി സൂചിപ്പിച്ച് മുൻപ് മനോരമ വാർത്ത നൽകിയിരുന്നു. നായ്ക്കളെ നിയന്ത്രിച്ചില്ലെങ്കിൽ ഉദ്യാനത്തിലെത്തുന്നവർക്കു സമീപത്തെ ജനവാസ മേഖലയിലെല്ലാം വലിയ ഭീഷണിയാകുമെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്.തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് മറ്റു ഭാഗങ്ങളിലേക്കു മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ.രമേഷ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]