ഭര്‍ത്താവിന്റെ 16 വര്‍ഷം നീണ്ട പ്രണയബന്ധം ഭാര്യ അറിയുന്നത് ഭര്‍തൃപിതാവിന്റെ മരണത്തോടെ.
കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലാണ് ഈ അസാധാരണ സംഭവം നടന്നതെന്ന് newskerala.net റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍തൃപിതാവിന്റെ മരണാനന്തര ചടങ്ങില്‍ വെച്ച് ഒരു യുവതി കുടുംബാംഗമാണെന്ന് അവകാശപ്പെടുകയും മൃതദേഹത്തിനരികില്‍ നിന്ന് പൊട്ടിക്കരയുകയും ചെയ്തതോടെയാണ് ഭര്‍ത്താവിന്റെ കാമുകിയെ ഭാര്യ തിരിച്ചറിഞ്ഞത്.
19 വർഷത്തെ ദാമ്പത്യം, 16 വര്‍ഷത്തെ പ്രണയം ഷാന്‍ഡോങ് പ്രവിശ്യ സ്വദേശികളായ വാങും ഷാങും 19 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. 2022 ജൂണില്‍ വാങ്ങിന്റെ പിതാവ് അന്തരിച്ചു.
മരണാനന്തര ചടങ്ങുകള്‍ക്കിടെ, ദുഃഖസൂചകമായ വസ്ത്രം ധരിച്ച് ശവമഞ്ചത്തിനരികിലിരുന്ന് കരയുന്ന ഒരു സ്ത്രീയെ ഷാങ് ശ്രദ്ധിച്ചു. വെന്‍ എന്ന് പേരുള്ള ഈ സ്ത്രീ, താന്‍ വാങ്ങിന്റെ ഭാര്യയാണെന്ന് പറഞ്ഞാണ് ബന്ധുക്കള്‍ക്ക് സ്വയം പരിചയപ്പെടുത്തിയത്.
ഒരു കുടുംബാംഗത്തെപ്പോലെ മൃതദേഹത്തിനരികിലിരുന്ന് അവര്‍ കരയുന്നതായി newskerala.net റിപ്പോര്‍ട്ട് ചെയ്യുന്നു. രഹസ്യബന്ധം വെളിച്ചത്ത് സംഭവത്തെത്തുടര്‍ന്ന് ഷാങ് ഭര്‍ത്താവിനെ ചോദ്യം ചെയ്തു.
ഇതോടെ വാങ് കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പ്രശ്നം കോടതിയിലെത്തി.
തങ്ങളുടെ വിവാഹം കഴിഞ്ഞ് മൂന്നാം വര്‍ഷം തന്നെ വാങും വെനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് ഷാങ് തിരിച്ചറിഞ്ഞത് കോടതി നടപടികള്‍ക്കിടെയാണ്. ഷാങുമായുള്ള വിവാഹദിവസമാണ് താന്‍ വെന്നിനെ ആദ്യമായി കണ്ടതെന്നും വാങ് കോടതിയില്‍ സമ്മതിച്ചു.
ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകനുമുണ്ട്. തനിക്ക് ദീര്‍ഘദൂര ട്രക്കിംഗ് ജോലിയാണെന്ന് പറഞ്ഞാണ് വാങ് ഭാര്യ ഷാങിനെ വിശ്വസിപ്പിച്ചിരുന്നത്.
എന്നാല്‍ ഈ സമയങ്ങളില്‍ ഇയാള്‍ മറ്റൊരു നഗരത്തില്‍ വെന്നിനും മകനുമൊപ്പം താമസിച്ചുവരികയായിരുന്നു. അയൽക്കാരുടെ മൊഴി വാങും വെനും നിയമപരമായി വിവാഹിതരായിരുന്നില്ലെങ്കിലും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്ന് ഇവരുടെ അയല്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മുമ്പ് വെനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഭര്‍ത്താവെന്ന നിലയില്‍ ഒപ്പമുണ്ടായിരുന്നത് വാങ് ആയിരുന്നു. നിയമപരമായി ഭാര്യ നിലവിലിരിക്കെ മറ്റൊരു കുടുംബബന്ധം സ്ഥാപിച്ചതിന് കോടതി വാങിനെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
വിധിക്കെതിരെ വാങ് അപ്പീല്‍ നല്‍കിയെങ്കിലും കോടതി അത് തള്ളി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

