കുറുപ്പന്തറ ∙ ആക്രി സംഭരണ ശാലയുടെ ഓഫിസിൽ മോഷണം. ചെമ്പ്, പിച്ചള, ബാറ്ററി, വയറുകൾ എന്നിവ മോഷ്ടിച്ചു കടത്തി.ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടമായതായി ഉടമ.
കുറുപ്പന്തറ ജംക്ഷന് സമീപം പ്രവർത്തിക്കുന്ന ജനറൽ സ്ക്രാപ്പ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി ഓഫിസിന്റെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷണം. ഓഫിസിനുള്ളിലും സമീപങ്ങളിലും പുറത്തും സിസിടിവി ക്യാമറകൾ ഉണ്ടെങ്കിലും ക്യാമറ സിസ്റ്റത്തിന്റെ പൂട്ട് തകർത്ത് ഡിവിആർ അടക്കം കടത്തിക്കൊണ്ടു പോയി. രാവിലെ ഉടമ വാക്കാട് സ്വദേശി കെ.കെ.
പ്രകാശ് എത്തിയപ്പോഴാണ് മോഷണം അറിയുന്നത്.നാൽപത് കിലോയോളം ചെമ്പ്, 80 കിലോ തൂക്കം വരുന്ന പിച്ചള, നാൽപത് കിലോ വയർ, ബാറ്ററികൾ, പഴയ ഉരുളി, വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ എന്നിവയാണ് കവർന്നത്.
ഓഫിസിനുള്ളിൽ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതായി അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സൂചന. പരാതിയിൽ പൊലീസ് കേസ് എടുത്തു.
സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. സമീപത്തു നിന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ രാത്രി വൈകി കടയ്ക്കു മുന്നിൽ ഓട്ടോ വന്നു നിൽക്കുന്നതടക്കമുള്ള ചിത്രങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന . മുൻപും പല തവണ കടയിൽ ചെറിയ മോഷണങ്ങൾ നടന്നിട്ടുണ്ട്.
ചെമ്പ്, പിച്ചള, ബാറ്ററി, വയറുകൾ എന്നിവ നഷ്ടമായതോടെ ഉടമ പ്രകാശിന് വലിയ സാമ്പത്തിക നഷ്ടമാണ് നേരിട്ടിരിക്കുന്നത്. പൊലീസ് രാത്രികാല പരിശോധന കർശനമാക്കണമെന്നു വ്യാപാരി വ്യവസായി സംഘടനകൾ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]