തുറവൂർ ∙ നടുവൊടിക്കുന്ന കുഴികളുള്ള തുറവൂർ–കുമ്പളങ്ങി റോഡിന്റെ പുനർനിർമാണം ഒടുവിൽ തുടങ്ങി. അരൂർ – തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന തുറവൂർ– കുമ്പളങ്ങി, തുറവൂർ–തൈക്കാട്ടുശേരി–അരൂക്കുറ്റി എന്നീ റോഡുകൾക്കായി ദേശീയപാത അതോറിറ്റി 7 മാസം മുൻപ് 8.5 കോടി രൂപ അനുവദിച്ചിരുന്നു.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നവീകരണം തുടങ്ങിയില്ല.
ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒട്ടേറെ സമരങ്ങൾ നടത്തിയിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ പൊതുമരാമത്ത് വകുപ്പ് ഒടുവിൽ പണി തുടങ്ങി.
ചിലയിടങ്ങളിൽ പുനർ നിർമാണവും ചിലയിടങ്ങളിൽ അറ്റകുറ്റപ്പണിയുമാണ് നടത്തുന്നത്. ഇതു രണ്ടും അസാധ്യമായ സ്ഥലങ്ങളിൽ ടൈൽ പാകും.
ഈ ഭാഗത്ത് റോഡു പൊളിക്കുന്ന പണികളാണ് നിലവിൽ തുടങ്ങിയത്.
റോഡ് സഞ്ചാര യോഗ്യമാക്കാൻ 2024 ഒക്ടോബറിൽ പൊതുമരാമത്ത് എസ്റ്റിമേറ്റ് തയാറാക്കി നൽകുകയും 2025 ഫെബ്രുവരിയിൽ ദേശീയപാത അതോറിറ്റി 8.5 കോടി അനുവദിക്കുകയും ചെയ്തു. എന്നാൽ റോഡു പണിയാൻ ഈ തുക മതിയാവില്ലെന്നു ദേശീയപാത അതോറിറ്റിക്ക് വീണ്ടും കത്തു നൽകിയതോടെ 36.2 ലക്ഷം കൂടി അനുവദിച്ചു.
എന്നാൽ നിർമാണം പിന്നെയും വൈകുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

