കലഞ്ഞൂർ ∙ തെരുവുനായ്ക്കളെയും കാട്ടുപന്നിയെയും ഭയക്കാതെ സുരക്ഷിത പ്രഭാതസവാരിക്കു സൗകര്യമൊരുക്കി വനംവകുപ്പ്. വാഴപ്പാറ ഔഷധ സസ്യ പാർക്കിലാണു പച്ചപ്പിന്റെ നടുവിലൂടെ നടക്കാനിടമായത്.
ചെറുതും വലുതുമായ ഔഷധ മരങ്ങൾ തണൽ വിരിക്കുന്നിടത്തെ 300 മീറ്റർ പൂട്ടുകട്ട പാകിയ സ്ഥലമാണ് പ്രഭാത നടത്തക്കാർക്കായി വാഴപ്പാറ വനസംരക്ഷണ സമിതി ക്രമീകരിച്ചിരിക്കുന്നത്.
2012 മുതൽ വിവിധ ഘട്ടങ്ങളായി നിർമാണം പൂർത്തിയാക്കിയ പാർക്ക് ഏറെ നാളായി കാടുകയറി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.
വിഎസ്എസ് പ്രസിഡന്റ് രതീഷ് വലിയകോൺ, സെക്രട്ടറി എസ്.അനൂപ്, വാർഡംഗം കെ.സോമൻ അംഗങ്ങളായ ടി.ബിജു, ഗീത സുരേഷ് എന്നിവരും മറ്റ് അംഗങ്ങളും ചേർന്നാണ് സവാരിയിടമൊരുക്കിയത്. വനം വകുപ്പിന്റെ നഗരവാടിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ വികസനങ്ങൾ ഇവിടെ നടപ്പാക്കുമെന്ന് ഡപ്യൂട്ടി റേഞ്ച് ഓഫിസർ ആർ.അനിൽകുമാർ പറഞ്ഞു.
രാവിലെ 5.30 മുതലാണ് പ്രഭാത നടപ്പുകാർക്കായി പാർക്ക് തുറക്കുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]