ചന്ദനപ്പള്ളി ∙ കൈപ്പട്ടൂർ പാലത്തിൽ നിന്ന് അച്ചൻകോവിലാറ്റിൽ വീണു കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചന്ദനപ്പള്ളി നല്ലാനിക്കുന്ന് സന്തോഷിന്റെയും അജയശ്രീയുടെയും ഏകമകൾ സന്ധ്യ (I7) യുടെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. മൈലപ്രയിലെ സ്വകാര്യ ഐടിഐയിൽ ഡീസൽ മെക്കാനിക് കോഴ്സ് വിദ്യാർഥിയായിരുന്നു.
ബുധനാഴ്ച രാത്രി 7.45 ഓടെയാണ് ആറ്റിൽ വീണത്. പത്തനംതിട്ടയിൽ നിന്ന് അഗ്നിരക്ഷാസേന സ്കൂബ ടീം ഈ ദിവസം മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.
ഞായറാഴ്ച രാവിലെ സ്കൂബ ടീം നടത്തിയ തിരച്ചിലിനിടെ, കൈപ്പട്ടൂർ ആറാട്ട് കടവിന് ഒരു കിലോമീറ്റർ അകലെ മുളങ്കൂട്ടത്തിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി.
3 മൃതദേഹങ്ങൾ കണ്ടെടുത്ത് സ്കൂബ സംഘം
പത്തനംതിട്ട ∙ ആറ്റിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീം ഇന്നലെ കണ്ടെടുത്തത് 3 മൃതദേഹങ്ങൾ.
ചന്ദനപ്പള്ളി സ്വദേശിനിയായ പെൺകുട്ടിയുടെ മൃതദേഹം കൈപ്പട്ടൂരിൽ അച്ചൻകോവിലാറ്റിൽ നിന്നാണ് കണ്ടെത്തിയത്. 4 ദിവസം മുൻപ് രാത്രിയിലാണ് പെൺകുട്ടി ആറ്റിൽ വീണത്.
ആറ്റിലെ മുളങ്കൂട്ടത്തിന് അടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
4 ദിവസവും തിരച്ചിൽ തുടർന്നു. ഇന്നലെ റാന്നി ഭജനമഠം കടവില്‍ പമ്പയാറ്റിൽ നിന്നാണ് 45 വയസ്സുള്ളയാളുടെ മൃതദേഹം കണ്ടെത്തിയത്.
ഇതിനു ശേഷം അച്ചന്‍കോവിലാറ്റിലെ കൊടുന്തറ കടവിൽ നിന്നു യുവാവിന്റെ മൃതദേഹവും സ്കൂബ സംഘം മുങ്ങിയെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]