നെല്ലിമല∙ ഇരവിപേരൂർ–കോയിപ്രം – പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ നെല്ലിമല പ്രദേശത്തെ തെരുവു നായ ശല്യം ഏറുന്നു. കൊച്ചാലുമൂട്, നെല്ലിമല മാർത്തോമ്മാ പള്ളിപ്പടി, പുത്തൻപീടിക എന്നീ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്.കഴിഞ്ഞ 2 മാസത്തിനിടയിൽ കോയിപ്രം പഞ്ചായത്തിൽ 2 പേർ പേവിഷബാധയേറ്റു മരിച്ചിരുന്നു. ഒരു വർഷത്തിനിടെ നിരവധി ആളുകളെ തെരുവുനായ്ക്കൾ ആക്രമിച്ചു.
കവലകൾ, അങ്കണവാടികൾ, സ്കൂളുകൾ, വ്യാപാര വ്യവസായ സ്ഥാപനങ്ങൾ, എന്നിവയുടെ പരിസരങ്ങളിലും ഇവയുടെ ശല്യം നിയന്ത്രണാതീതമായി.
കഴിഞ്ഞ ദിവസം നെല്ലിമല പാരിഷ് ഹാളിന് സമീപം കനാൽ വഴിയിലും തെരുവുനായ്ക്കൾ കൂട്ടമായി എത്തി. ഇവിടെ പ്രഭാത സവാരിക്കാരെ തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിച്ചു. തെരുവുനായ്ക്കളുടെ ശല്യം ഭീതിജനകമായിട്ടും കോയിപ്രം, ഇരവിപേരൂർ പഞ്ചായത്ത് അധികാരികൾ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
സർക്കാരിൽ നിന്നു നിർദേശങ്ങളൊന്നവും ഇല്ലെന്ന മറുപടിയാണ് പഞ്ചായത്ത് അധികാരികളിൽ നിന്നു ലഭിച്ചതെന്നാണ് നാട്ടുകാർ പറയുന്നത് .തെരുവുനായ്ക്കൾക്കു ചില വ്യക്തികൾ പൊതുസ്ഥലങ്ങളിൽ ഭക്ഷണം കൊടുക്കുന്നതാണ് ഇവ കൂട്ടമായി തമ്പടിക്കാൻ കാരണമെന്നും പരാതിയുണ്ട്.
പൊതു സ്ഥലങ്ങളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവരോട് ഇക്കാര്യം നാട്ടുകാർ പറഞ്ഞിട്ടും പ്രയാജനമില്ല. രാത്രിയുടെ മറവിൽ ഇവർ സജീവമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]