കൂൺ കൃഷിക്ക് സബ്സിഡി:
തിരുവൻവണ്ടൂർ ∙ സംസ്ഥാന ഹോർട്ടികൾചർ മിഷൻ രാഷ്ട്രീയ കൃഷി വികാസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയിൽ, കൂൺകൃഷി ചെയ്യുന്ന തിരുവൻവണ്ടൂർ കൃഷിഭവൻ പരിധിയിൽ വരുന്ന കർഷകർക്കു സാമ്പത്തികസഹായം നൽകുന്നു. നിലവിൽ കൂൺകൃഷി ചെയ്യുന്ന കർഷകർക്കും ഇനി കൂൺ കൃഷിയിലേക്ക് വരുന്നവർക്കും പദ്ധതി പ്രയോജനപ്പെടുത്താം. താൽപര്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടണം.
9383470687.
പൈപ്പ് വെള്ളം ഉപയോഗിക്കരുത്
ആറാട്ടുപുഴ∙ പെരുമ്പളളി, മല്ലികാട്ടുകടവ് പമ്പുകൾ ഇന്ന് ശുചീകരിക്കുന്നതിനാൽ വൈകിട്ട് 5 വരെ പൈപ്പ് ലൈനിൽ നിന്ന് വെള്ളം തുറന്നു വിടുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് അസി. എൻജിനീയർ അറിയിച്ചു.
തെങ്ങിൻ തൈകൾ വിതരണത്തിന്
കായംകുളം∙ ഐസിഎആർ– സിപിസിആർഐ പ്രാദേശിക കേന്ദ്രത്തിൽ നിന്നും മികച്ചയിനം തെങ്ങിൻ തൈകൾ (പശ്ചിമ തീര നെടിയ നാടൻ, കുറിയ ഇനങ്ങൾ) എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ 4.30 വരെ ലഭിക്കും.
രണ്ടു വർഷത്തിനു മുകളിൽ പ്രായമുള്ള നാടൻ, കുള്ളൻ തെങ്ങിൻ തൈകൾ പകുതി വിലയ്ക്ക് ലഭിക്കും. ഫോൺ: 04792442160, 8281041175.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

