കാലാവസ്ഥ
∙ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത. ∙ പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ യെലോ അലർട്ട്.
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
ജലവിതരണം മുടങ്ങും
ഇരിക്കൂർ ∙ ടാങ്ക് വൃത്തിയാക്കൽ പ്രവൃത്തി നടക്കുന്നതിനാൽ ഇരിക്കൂർ ജലവിതരണ വകുപ്പിനു കീഴിലെ മലപ്പട്ടം പഞ്ചായത്ത്, ശ്രീകണ്ഠപുരം നഗരസഭ, ഇരിക്കൂർ ജലനിധി എന്നിവിടങ്ങളിലെ പ്രദേശങ്ങളിൽ ഇന്നും നാളെയും ജലവിതരണം മുടങ്ങും.
കാഷ്വൽ ലേബറർ ഒഴിവ്
തളിപ്പറമ്പ് കരിമ്പം ഫാമിൽ കാഷ്വൽ ലേബറർ തസ്തികയിലേക്ക് അപേക്ഷിക്കാം.
തളിപ്പറമ്പ്, പന്നിയൂർ, കുറുമാത്തൂർ വില്ലേജുകളിൽ സ്ഥിരതാമസക്കാരായ 18നും 41നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ 15ന് അകം തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അപേക്ഷ നൽകണം. 0460 2209400
ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
∙ കണ്ണൂർ ഗവ.
ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. നാളെ രാവിലെ 11.30നു പ്രിൻസിപ്പൽ ഓഫിസിൽ കൂടിക്കാഴ്ച.
04972835183.
ട്രേഡ്സ്മാൻ നിയമനം
∙ പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളജിൽ താൽക്കാലിക അടിസ്ഥാനത്തിൽ ട്രേഡ്സ്മാൻ ഇലക്ട്രിക്കൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 15നു രാവിലെ 9.30നു സ്ഥാപനത്തിൽ അഭിമുഖം. 81292 91768.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

