കിഴക്കമ്പലം∙ അമ്പലപ്പടി–വെമ്പിള്ളി–പാങ്കോട് റോഡ് നിർമാണം വൈകുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടാക്കുന്നതായി പരാതി. റോഡ് പല ഭാഗത്തും പൊട്ടിപ്പൊളിഞ്ഞതോടെ പൊടി ശല്യവും രൂക്ഷമാണ്. പൊടിശല്യം രൂക്ഷമായതോടെ വീടുകൾ ടാർപോളിൻ കൊണ്ട് മറച്ചിരിക്കുകയാണ്.
റോഡരികിൽ താമസിക്കുന്നവർക്ക് പൊടിശല്യത്തെ തുടർന്ന് ശ്വാസകോശ രോഗങ്ങൾ പടരുന്നതായും നാട്ടുകാർ പറഞ്ഞു. കോടികൾ മുടക്കി നിർമിക്കുന്ന റോഡ് നിർമാണത്തിന് വേഗമില്ല. റോഡിന് കുറുകെ കലുങ്ക് നിർമാണവും റോഡിലെ കാന നിർമാണവും പൂർത്തികരിച്ചെങ്കിലും റോഡിലെ കാലപ്പഴക്കം ചെന്ന പെപ്പ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട
തർക്കം ഉയർന്നതോടെ റോഡ് നിർമാണം നീളുകയാണ്.
വെമ്പിള്ളി വായനശാല മുതൽ അമ്പലപ്പടി വരെയുള്ള ഭാഗത്ത് അൻപത് വർഷത്തോളം പഴക്കമുള്ള ജല അതോറിറ്റിയുടെ പൈപ്പുകൾ സ്ഥിരമായി പൊട്ടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഇതേ തുടർന്ന് ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തുന്നില്ല. അതിനാൽ പൈപ്പ് മാറ്റിയിട്ടുകൊണ്ട് മാത്രമേ ടാറിങ് നടത്താവൂ എന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാർ രംഗത്ത് വരികയും ബന്ധപ്പെട്ട
ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും ചെയ്തെങ്കിലും നടപടിയില്ലാതായതോടെ കോടതിയെ സമീപിക്കുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]