കോട്ടയം∙ തിരുവനന്തപുരത്ത് തമ്പാനൂരിൽ ലോഡ്ജിൽ ആത്മഹത്യ ചെയ്ത വഞ്ചിമല ചമക്കാലയിൽ അനന്ദു അജിയുടെ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എലിക്കുളം മണ്ഡലം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റുമാർ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നൽകി. ആത്മഹത്യ കുറിപ്പായ ഇൻസ്റ്റാഗ്രാമിൽ പേര് പരാമർശിക്കുന്ന പരാമർശിക്കുന്ന എൻഎം എന്ന ആളിനെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് പരാതിയിൽ അവശ്യപ്പെട്ടു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയിംസ് ജീരകം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിബിൻ മറ്റപ്പള്ളി, വി. ഐ അബ്ദുൽ കരിം, അഭിജിത് ആർ പനമറ്റം, റിച്ചു കൊപ്രാക്കളം, ജിബിൻ ശൗര്യാകുഴിയിൽ , മത്യൂ നെള്ളിമലയിൽ തുടങ്ങിയവർ ചേർന്നാണ് പരാതി നൽകിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

