കൊരട്ടി ∙ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി തീർഥാടകർ പ്രവാഹമായെത്തി. സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അദ്ഭുത പ്രവർത്തകയായി അറിയപ്പെടുന്ന കൊരട്ടി മുത്തിയുടെ തിരുനാൾ ആഘോഷം തുടങ്ങി.
ഇന്നാണു പ്രധാന തിരുനാൾ. 20 ലക്ഷത്തോളം തീർഥാടകരാണ് തിരുനാളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാന നേർച്ചയായ പൂവൻകായയുടെ വെഞ്ചരിപ്പ്, കുർബാനയ്ക്കു ശേഷം വികാരി ഫാ.
ജോൺസൺ കക്കാട്ട് നിർവഹിച്ചു. സഹ വികാരിമാരായ ഫാ.ജോമോൻ കൈപ്രമ്പാടൻ, ഫാ.അരുൺ തേരുള്ളി, ഫാ.ലിജോ കുറിയേടൻ എന്നിവർ സഹകാർമികത്വം വഹിച്ചു.
പൊന്നിൻകുരിശുകളുമായി നടത്തിയ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കാളികളായി.
മുട്ടിലിഴഞ്ഞു മുത്തിയെ വണങ്ങാനും പൂവൻകായ നേർച്ച സമർപ്പിക്കാനും വിശ്വാസികൾ ഒഴുകിയെത്തി.രാവിലെ മുതൽ തുടർച്ചയായി കുർബാനയുണ്ടായിരുന്നു. ഫാ.ലൂക്കോസ് കുന്നത്തൂർ, ഫാ.ജോസഫ് ഓലിപ്പറമ്പിൽ, ഫാ.മാർട്ടിൻ കല്ലുങ്കൽ, ഫാ.പോൾസൺ പെരേപ്പാടൻ എന്നിവർ കാർമികത്വം വഹിച്ചു. സമൂഹബലിക്ക് ഇടവകയിലെ വൈദികർ നേതൃത്വം നൽകി.
സുറിയാനി ഭാഷയിലും കുർബാന നടത്തി. പാട്ടുകുർബാനയ്ക്കു ഫാ.ആൽബിൻ വെള്ളാഞ്ഞിയിൽ കാർമികത്വം വഹിച്ചു.
കൂടു തുറക്കൽ ഇന്ന്
ആയിരങ്ങളെ സാക്ഷി നിർത്തി കൂടുതുറക്കൽ ഇന്നു പുലർച്ചെ 5നു നടത്തും.
പുലർച്ചെ നാലു മുതൽ തന്നെ മുത്തിയുടെ രൂപം വണങ്ങാനായി ഭക്തർ പള്ളിയിലും പരിസരത്തും കാത്തു നിൽക്കും. വികാരി ഫാ.
ജോൺസൺ കക്കാട്ട് കാർമികത്വം വഹിക്കും. പുറത്തെടുക്കുന്ന രൂപം ഭക്തർക്കു വണങ്ങാനായി രൂപപ്പുരയിലേക്കു മാറ്റും.ഇന്ന് തമിഴ്, സുറിയാനി ഭാഷകളിലുള്ള കുർബാനയും നടത്തും.
8നും 1.30നും 4.30നും 7.30നും 9.30നും കുർബാനയുണ്ടാകും. രാവിലെ 10.30നും 2.30നും പാട്ടുകുർബാന നടത്തും.
3നു നാല് അങ്ങാടി ചുറ്റി പ്രദക്ഷിണം നടത്തും.
ചടങ്ങുകൾക്കു ഫാ.ജിൻസ് ഞാണയ്ക്കൽ, ഫാ.റോമൽ കണിയാംപറമ്പിൽ, ഫാ.വിപിൻ വേരംപിലാവ്, ഫാ.പ്രവീൺ വെള്ളാട്ടുപറമ്പിൽ, ഫാ.ജോൺ ഒല്ലൂക്കാരൻ, ഫാ.നിഖിൽ പള്ളിപ്പാട്ട് എന്നിവർ കാർമികത്വം വഹിക്കും. പ്രദക്ഷിണം കിഴക്കേ അങ്ങാടി കപ്പേളയിൽ എത്തുമ്പോൾ അനുഷ്ഠാനപൂർണമുള്ള സാംബവ സമുദായത്തിന്റെ പാട്ടും കൊട്ടും മുടിയാട്ടവും നടക്കും. രാത്രി 11.30ന് രൂപം അകത്തേയ്ക്കു കയറ്റി വയ്ക്കും.
18നും 19നും എട്ടാമിടവും 25നും 26നും പതിനഞ്ചാമിടവും ആഘോഷിക്കുമെന്നു വികാരി ഫാ. ജോൺസൺ കക്കാട്ട്, വികാരി ഫാ.
ജോൺസൺ കക്കാട്ട്, ട്രസ്റ്റിമാരായ ജൂലിയസ് ദേവസി വെളിയത്ത്, ജോമോൻ പള്ളിപ്പാടൻ, ജനറൽ കൺവീനർ ജിഷോ ജോസ് മുള്ളൂക്കര, ജോയിന്റ് കൺവീനർ സുനിൽ ജോസ് ഗോപുരൻ, വൈസ് ചെയർമാൻ ഡോ.ജോജോമോൻ നാലപ്പാട്ട് എന്നിവർ അറിയിച്ചു. നാളെ മുതൽ 17 വരെയും 20 മുതൽ 25 വരെയും വൈകിട്ട് 6നു ജപമാല പ്രദക്ഷിണമുണ്ടാകും. നാളെ മുതൽ 17 വരെ 10.30നുള്ള കുർബാനയ്ക്കു ശേഷം കുഞ്ഞുങ്ങൾക്കു ചോറൂട്ടും എഴുത്തിനിരുത്തലും നടത്തും. തിരുനാൾ മുതൽ പതിനഞ്ചാമിടം വരെ രൂപപ്പുരയിൽ തിരുസ്വരൂപങ്ങൾ വണങ്ങാൻ സൗകര്യമുണ്ടായിരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]