മട്ടാഞ്ചേരി∙ ഇടക്കൊച്ചിയിലും തോപ്പുംപടിയിലും വാട്ടർ മെട്രോ ടെർമിനലുകൾ നിർമിക്കുന്നതിനു ടെൻഡർ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മട്ടാഞ്ചേരി, വില്ലിങ്ഡൻ ദ്വീപ് വാട്ടർ മെട്രോ ടെർമിനലുകളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മട്ടാഞ്ചേരിയിലേക്കു വാട്ടർ മെട്രോ എത്തുന്നത് പശ്ചിമകൊച്ചിയുടെ മുഖഛായ വലിയ തോതിൽ മാറ്റി, വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ ഉണർവ് നൽകും.
കടമക്കുടി ടെർമിനലിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ഇവ യാഥാർഥ്യമാകുന്നതോടെ എറണാകുളം, തോപ്പുംപടി, മട്ടാഞ്ചേരി, കുമ്പളം, ഇടക്കൊച്ചി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന പുതിയൊരു ജലഗതാഗത സംവിധാനം രൂപം കൊള്ളും.
വാട്ടർ മെട്രോ ടെർമിനൽ നിർമാണത്തിന് 22 സെന്റ് ഭൂമി വിട്ടു നൽകിയ വരാപ്പുഴ അതിരൂപതയ്ക്കു മുഖ്യമന്ത്രി നന്ദി പറഞ്ഞു.
നാടിന്റെ വികസനത്തിനായി സർക്കാരിൽ പൂർണ വിശ്വാസമർപ്പിച്ചാണു വരാപ്പുഴ അതിരൂപത ഭൂമി വിട്ടുനൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനായി.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോകനാഥ് ബെഹ്റ, കൊച്ചി മേയർ എം.അനിൽകുമാർ, എംഎൽഎമാരായ കെ.ജെ. മാക്സി, ടി.ജെ.
വിനോദ്, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി.
തോമസ്, ഡപ്യൂട്ടി മേയർ കെ.എ.അൻസിയ, കൗൺസിലർ ടി.പത്മകുമാരി, കൊച്ചി മെട്രോ ഡയറക്ടർ (പ്രോജക്ട്) ഡോ എം.പി.രാംനവാസ് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും സംഘവും വാട്ടർ മെട്രോയിൽ വില്ലിങ്ഡൻ ഐലൻഡ് ടെർമിനൽ സന്ദർശിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]