കൽപറ്റ ∙ ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ച നടപടിക്കെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊഴുതനയിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രസിഡന്റ് പോൾസൺ കൂവയ്ക്കൽ, എബിൻ മുട്ടപ്പള്ളി, എ.എ.വർഗീസ്, രാജൻ, ഷാജി വട്ടത്തറ, എം.എം.ജോസ്, കെ.ജെ.ജോൺ, എ.ശിവദാസൻ, കെ.പി.സെയ്ദ്, സണ്ണി മുത്തങ്ങപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപള്ളിയിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും കെപിസിസി എക്സിക്യുട്ടീവ് അംഗം കെ.എൽ.പൗലോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വർഗീസ് മുരിയങ്കാവിൽ ആധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ.യു.ഉലഹന്നാൻ, ബീന ജോസ്, പി.ഡി.സജി, മണ്ഡലം പ്രസിഡന്റുമാരായ പി.ഡി.ജോണി, എം.എസ്. പ്രഭാകരൻ, റെജി പുളിങ്കുന്നേൽ, ജോമറ്റ് കോതവഴിക്കൽ,എന്നിവർ പ്രസംഗിച്ചു.
ബത്തേരി നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ബത്തേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
നിയോജക മണ്ഡലം ചെയർമാൻ ഡി.പി.രാജശേഖരൻ, പി.പി. അയ്യൂബ്, ഉമ്മർ കുണ്ടാട്ടിൽ, ബാബു പഴുപ്പത്തൂർ, സി.കെ.ആരിഫ്, ഷബീർ അഹമ്മദ്, നിസി അഹമ്മദ്, സമദ് കണ്ണിയൻ, രാധാ രവീന്ദ്രൻ, ഇബ്രാഹിം തൈത്തൊടി എന്നിവർ നേതൃത്വം നൽകി.
യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തി. പ്രതിഷേധ മാർച്ച് ബേബി വർഗീസ് ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ മനോജ് ചന്ദനക്കാവ്, കൺവീനർ ടി.എം.ഹൈറുദ്ദീൻ, വി.എം.വിശ്വനാഥൻ, കെ.ആർ. ഭാസ്കരൻ, പി.കെ.നൗഷാദ്, അനീഷ് റാട്ടക്കുണ്ട് തുടങ്ങിയവർ പ്രസംഗിച്ചു.
കൽപറ്റ ∙ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ റോഡ് ഉപരോധിച്ചു. പ്രകടനമായെത്തിയ പ്രവർത്തകർ പഴയ ബസ് സ്റ്റാൻഡിനു മുൻപിൽ റോഡ് ഉപരോധിക്കുകയായിരുന്നു.
ഉപരോധം അരമണിക്കൂറോളം നീണ്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എ.അരുൺ ദേവ്, സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ, ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, മുത്തലിബ് പഞ്ചാര,ഡിന്റോ ജോസ്, മുഹമ്മദ് ഫെബിൻ, എം.ബി.വിഷ്ണു, ആഷിക് വൈത്തിരി, രമ്യ ജയപ്രസാദ്, പ്രതാപ് കൽപറ്റ തുടങ്ങിയവർ നേതൃത്വം നൽകി.
കൽപറ്റ ∙ കോൺഗ്രസ് കൽപറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് ടി.ജെ.
ഐസക് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം പി.പി.ആലി അധ്യക്ഷത വഹിച്ചു.
സി.ജയപ്രസാദ്, പി.വിനോദ് കുമാർ, ഒ.വി. റോയ്, ജോയ് തൊട്ടിത്തറ, മുഹമ്മദ് ബാവ, കെ.കെ.രാജേന്ദ്രേൻ,സി.എ.
അരുൺദേവ്, മോഹൻദാസ് കോട്ടക്കൊല്ലി, ആർ.ഉണ്ണികൃഷ്ണൻ, ഹർഷൽ കോന്നാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
മാനന്തവാടി ∙ കോൺഗ്രസ് പ്രവർത്തകർ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനംനടത്തി. പ്രകടനത്തിന്റെറൂട്ട് നേരത്തെ പൊലീസിനെ അറിയിച്ചെങ്കിലും ഗതാഗതംനിയന്തിക്കാതെ പ്രകടനം തകർക്കാൻ ശ്രമിച്ചെന്നാരോപിച്ച് പ്രവർത്തകരും പൊലീസും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി.തുടർന്ന് വേളാങ്കണ്ണി കടവത്ത് ബിൽഡിങിനടുത്ത് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു.
പൊലീസെത്തി വാഹനഗതാഗതം നിയന്ത്രിച്ച് പ്രകടനം കടന്നുപോകാൻ വഴിയൊരുക്കിയതോടെയാണ് സംഘർഷം അവസാനിച്ചത്. എഐസിസിഅംഗം പി.കെ.ജയലക്ഷ്മി ഉദ്ഘാടനംചെയ്തു. എൻ.കെ.വർഗീസ്, എ.എം.നിഷാന്ത്,പി.വി.ജോർജ്,സി.അബ്ദുൽ അഷറഫ്, അസീസ് വാളാട് , സിൽവി തോമസ്, ശശികുമാർ, ശശിവാളാട് എന്നിവർപ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]