തിരുവമ്പാടി ∙ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപ്പാതയുടെ കോഴിക്കോട് ജില്ലയിലെ പ്രവൃത്തി തുടങ്ങി. തുരങ്ക നിർമാണത്തിന്റെ പ്രാരംഭ പ്രവൃത്തിയാണു തുടങ്ങിയത്.
മറിപ്പുഴയ്ക്കു കുറുകെ നിർമിക്കുന്ന താൽക്കാലിക പാലത്തിന്റെ അനുബന്ധ റോഡ് നിർമാണമാണ് ആരംഭിച്ചത്. ഈ പാലം നിർമാണം പൂർത്തിയായാൽ മാത്രമേ തുരങ്ക നിർമാണത്തിനുള്ള കൂറ്റൻ യന്ത്രങ്ങൾ തുരങ്കമുഖത്തേക്ക് എത്തിക്കാനാകൂ.
കഴിഞ്ഞമാസം മേപ്പാടി ഭാഗത്തു പണി തുടങ്ങിയിരുന്നു.
വയനാട്ടിലെ മേപ്പാടി – കള്ളാടി– ചൂരൽമല റോഡ് കോഴിക്കോട് ജില്ലയിലെ മറിപ്പുഴ, മുത്തപ്പൻപുഴ– ആനക്കാംപൊയിൽ റോഡുമായി ബന്ധിപ്പിച്ചാണ് തുരങ്ക നിർമാണം. പിന്നീട് തുരങ്കപ്പാതയ്ക്കു പ്രത്യേക റോഡ് നിർമിക്കും.
തുരങ്കപ്പാതയ്ക്കായി മറിപ്പുഴ ഇരുവഞ്ഞിപ്പുഴയിൽ 4 വരി ആർച്ച് സ്റ്റീൽ പാലമാണ് നിർമിക്കുന്നത്. ഇതിന്റെ ടെൻഡർ പുനിയ കൺസ്ട്രക്ഷൻ കമ്പനിയാണ് ഏറ്റെടുത്തത്.
73.86 കോടി രൂപയ്ക്കാണു പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടെൻഡർ കമ്പനി കരസ്ഥമാക്കിയത്. പാലം നിർമാണത്തിനുള്ള സാമഗ്രികൾ ഇപ്പോൾ ഈ ഭാഗത്തേക്ക് എത്തിക്കാൻ തുടങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

