അത്തിക്കയം ∙ ദമ്പതികൾ തീർഥാടനത്തിനു പോയ സമയത്ത് അടഞ്ഞു കിടന്ന വീടുകുത്തിത്തുറന്ന് 9 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. നാറാണംമൂഴി എരുത്തിക്കൽ ആദർശ് രഘുനാഥന്റെ വീട്ടിലാണു കവർച്ച നടന്നത്. ചൊവ്വാഴ്ച ആദർശും ഭാര്യയും ഗുരുവായൂർ പോയിരുന്നു.
അവർ മടങ്ങിയെത്തിയപ്പോഴാണ് മുൻ വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടത്. പൂട്ടിന്റെ ഭാഗം കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന 8 പവന്റെ വളകൾ, മോതിരം, പാദസരം, 3 ഡയമണ്ട് റിങ്ങുകൾ, 1 ലോക്കറ്റ് എന്നിവയാണു നഷ്ടപ്പെട്ടത്.
ഇതിൽ സൂക്ഷിച്ചിരുന്ന മറ്റു സാധനങ്ങളെല്ലാം വാരി വലിച്ചിട്ടിരുന്നു. വിദേശത്തായിരുന്ന ആദർശും ഭാര്യയും കഴിഞ്ഞ മാസം 15ന് ആണ് നാട്ടിലെത്തിയത്. ഇന്നു മടങ്ങാനിരിക്കുകയാണ്.
പെരുനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ തെളിവെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

