പിറവം∙ കാസർകോടു നിന്നു വാടകയ്ക്കു എടുത്തതിനു ശേഷം ഉടമയെ കബളിപ്പിച്ചു കടത്തിയ കാർ പിറവം പാഴൂരിൽ നിന്നു കണ്ടെത്തി. ഉടമയും സുഹ്രുത്തുക്കളും കഴിഞ്ഞ 2 മാസമായി പൊലീസിനൊപ്പം സമാന്തരമായി നടത്തിയ അന്വേഷണത്തിലാണു കാർ ഇന്നലെ രാവിലെ 10 മണിയോടെ കണ്ടത്.
വാടകയക്ക് എടുത്ത ആൾ പിന്നീടു വിവരങ്ങൾ മറച്ചു വച്ചു തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിക്കു വാടകയ്ക്കു കൈമാറി. ആറ്റിങ്ങൾ സ്വദേശിയും കുടുംബാംഗങ്ങളും കൊച്ചിയിലേക്കു പോകുന്നതിനായാണു പിറവം വഴി എത്തിയത്.
നടക്കാവ് റോഡിൽ പാഴൂർ മാമലകവലയിൽ റോഡരികിലെ ചായക്കടയിൽ നിന്നു ചായ കുടിക്കുന്നതിനായി റോഡരികിൽ ഒതുക്കി.
പുറത്തിറങ്ങിയതോടെ അപരിചിതനായ യുവാവ് കാറുമായി കൊച്ചി ഭാഗത്തേക്കു കടന്നു. വാഹനമോഷണം സംശയിച്ചു നാട്ടുകാർ നൽകിയ വിവരമനുസരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കലിന്റെ വിവരം പുറത്തറിഞ്ഞത്. പിന്നാലെ കാർ കസ്റ്റഡിയിൽ എടുത്തു.
കാസർകോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണു കാർ. നേരത്തെ പരിചയത്തിലുള്ള മറ്റൊരാൾക്കു വാടകയ്ക്കു നൽകിയിരുന്നു.
2 മാസമായി കാറും വാടകയും ലഭിക്കാതിരുന്നതിനാൽ ഉടമ കാസർകോട് എസ്പിക്കു പരാതി നൽകിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

