പുലിയൂർ ∙ സ്വർണപ്പാളി വിഷയത്തിൽ മന്ത്രി വി.എൻ. വാസവനും ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്.
പ്രശാന്തും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല തെളിച്ചു. യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ ഡി.നാഗേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സജീവ് വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. മോഹൻ സി.
നായർ, ബാബു കല്ലൂത്ര, പി.എസ്.ചന്ദ്രദാസ്, പി.ജി. ഏബ്രഹാം, പി.കെ ഗോപാലകൃഷ്ണൻ, സന്തോഷ് ടി.
കോശി, ഓമന കൃഷ്ണൻ, ലളിതാംബരൻ, ബാബു ദാനിയേൽ, പി.സി.രാജു പ്രസംഗിച്ചു.
ചെങ്ങന്നൂർ ∙ നഷ്ടപ്പെട്ട സ്വർണപ്പാളികൾ കണ്ടെടുത്ത് ശബരിമലയുടെ വിശുദ്ധി വീണ്ടെടുക്കണമെന്ന് കെപിസിസി സെക്രട്ടറി സുനിൽ പി.
ഉമ്മൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധപ്രകടനവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് രാഹുൽ കൊഴുവല്ലൂർ അധ്യക്ഷത വഹിച്ചു. വരുൺ മട്ടയ്ക്കൽ, ഗോപു പുത്തൻമഠത്തിൽ, ഹരി കുട്ടമ്പേരൂർ, ജെയ്സൺ ചാക്കോ, അൻവിൻ കുരുവിള, ജിതിൻ റോയി, അജ്മിൽ, അക്ഷയ് തമ്പി, സുജിത്ത് മുളക്കുഴ , സൂരജ് വെൺമണി ,ഏബ്രഹാം ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ചെറിയനാട് ∙ ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.
പുളിഞ്ചുവട് ജംക്ഷനിൽ നിന്നാരംഭിച്ച പ്രകടനം കൊല്ലകടവ് ജംക്ഷനിൽ സമാപിച്ചു. ഡിസിസി അംഗം ഷാജി പഴയകാല ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് ദിലീപ് ചെറിയനാട് അധ്യക്ഷത വഹിച്ചു.
ബുധനൂർ ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജ്വാല കെപിസിസി സെക്രട്ടറി എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സി.
അശോകൻ അധ്യക്ഷത വഹിച്ചു. ടി.കെ.
രമേശൻ, ആർ. വിശ്വനാഥൻ, വി.സി.
കൃഷ്ണൻകുട്ടി, ബിജു ഡാനിയേൽ, ലേഖാമോഹൻ, സി.ബി. പ്രസന്നൻ, സാബു ചക്കലേത്ത്, ഗോപി മാനങ്ങാടി, മധുകുമാർ, വർഗീസ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]