കോട്ടയം ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മലങ്കര ഓർത്തഡോക്സ് സഭ നടപ്പാക്കുന്ന ഭവനനിർമാണ പദ്ധതി നവംബറിൽ തുടങ്ങും. കോട്ടയം പഴയ സെമിനാരിയിൽ ചേർന്ന മലങ്കര സഭാ മാനേജിങ് കമ്മിറ്റി യോഗത്തിലാണു തീരുമാനം.
50 വീടുകളാണു മേഖലയിൽ സഭ നിർമിക്കുന്നത്. നിർമാണത്തിനായി 3 ഏക്കറോളം കണ്ടെത്തിയതായും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മാനേജിങ് കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കി.
നവീകരിച്ച മാനേജിങ് കമ്മിറ്റി ഹാളിൽ ചേർന്ന ആദ്യ യോഗത്തിൽ കെ.എൽ.മാത്യു വൈദ്യൻ കോറെപ്പിസ്കോപ്പ ധ്യാനം നയിച്ചു.
സഭയുടെ നടപ്പുവർഷത്തെ വരവുചെലവു കണക്കുകളും ഓഡിറ്റ് റിപ്പോർട്ടും മലങ്കര അസോിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അവതരിപ്പിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
നവീകരിച്ച മാനേജിങ് കമ്മിറ്റി മന്ദിരം കൂദാശ
കോട്ടയം പഴയ സെമിനാരിയിലെ നവീകരിച്ച പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവാ സ്മാരക മന്ദിരം കൂദാശ ചെയ്തു.
സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. സഭയിലെ മെത്രാപ്പൊലീത്തമാരും വൈദിക ട്രസ്റ്റി ഫാ.
ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, മലങ്കര മൽപാൻ ഡോ.
ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്കോപ്പ, പഴയ സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.
ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]