കാഞ്ഞിരപ്പാറ ∙ വാഴൂർ – ചങ്ങനാശേരി റോഡിലെ കാഞ്ഞിരപ്പാറ ജംക്ഷനിലെ കൊടുംവളവിലെ യെലോ ബോക്സ് മാഞ്ഞു. ജംക്ഷനിൽ ഇരുവശത്തും റംബിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചത് പലതും ഇളകിപ്പോയി.
ചങ്ങനാശേരി – വാഴൂർ റോഡും കാനം – ചാമംപതാൽ റോഡും സംഗമിക്കുന്നതു കാഞ്ഞിരപ്പാറ ജംക്ഷനിലാണ്. കൊടുംവളവ് നിവർത്താൻ റോഡിനോട് ചേർന്നുള്ള സ്ഥലം ഏറ്റെടുക്കണം.
ഇത് സൗജന്യമായി വിട്ടു നൽകാൻ ഉടമ തയാറല്ല. ഗവ.ചീഫ് വിപ് എൻ.ജയരാജിന്റെ നേതൃത്വത്തിൽ പല ശ്രമങ്ങളും നടത്തിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
കോൺവെക്സ് മിറർ സ്ഥാപിക്കണം
ചങ്ങനാശേരി നിന്നു കാനം ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ജംക്ഷനിലെ വളവ് കടന്നു കിട്ടാൻ ബുദ്ധിമുട്ടുന്നു.
ചങ്ങനാശേരി – വാഴൂർ റോഡിലെ വലിയ വളവുകളിൽ ഒന്നാണ് കാഞ്ഞിരപ്പാറ ‘എൽ’ ഷേപ് വളവ്. ഇവിടെ നിന്നാണ് കാനം, ചാമംപതാൽ ഭാഗത്തേക്ക് തിരിയുന്നതും.
ചങ്ങനാശേരി ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ കാനം റോഡിലേക്ക് പ്രവേശിക്കുമ്പോഴാണ് പതിവായി അപകടം ഉണ്ടാകുന്നത്. അതോടൊപ്പം കാനം റോഡിൽ നിന്ന് വാഴൂർ റോഡിലേക്ക് പ്രവേശിക്കുമ്പോഴും അപകടം പതിവാണ്.
വളവായതിനാൽ എതിർദിശയിൽ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതാണ് പ്രശ്നം. ഇവിടെ വശങ്ങളിൽ കോൺവെക്സ് മിറർ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
സ്ഥലം ഏറ്റെടുക്കണം
കാഞ്ഞിരപ്പാറ വളവ് നിവർത്താൻ സ്ഥലം ഏറ്റെടുക്കുകയാണ് ഏക പോംവഴി.
പിഡബ്ല്യുഡി റോഡ് വിഭാഗം ഇതിനുള്ള നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി നിവേദനം നൽകിയിട്ടുണ്ട്. സ്ഥലം ലഭിച്ചാൽ വളവ് നിവർത്താമെന്നു പിഡബ്ല്യുഡി റോഡ് വിഭാഗം പറയുന്നു.
വില നൽകിയാൽ സ്ഥലം നൽകാമെന്ന് സ്വകാര്യ വ്യക്തിയും പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

