ചങ്ങനാശേരി ∙ അപകടങ്ങളുടെ ബ്ലാക്ക് സ്പോട്ടായി മതുമൂല ജംക്ഷൻ. എംസി റോഡ് നവീകരണത്തിനു പിന്നാലെ അപകടങ്ങളും വർധിക്കുകയാണ്.
വാഴപ്പള്ളി ക്ഷേത്രം റോഡും, മോർക്കുളങ്ങര – ബൈപാസ് റോഡും വന്നു ചേരുന്ന ജംക്ഷനിൽ അപകടങ്ങൾ ഒഴിവാക്കാൻ നടപടികൾ ഒന്നുമില്ല. ചങ്ങനാശേരി നഗരം മതുമൂല ഭാഗത്തേക്കു കൂടി വികസിച്ചതോടെ ജനത്തിരക്കും ഏറുകയാണ്.
ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും സൂപ്പർമാർക്കറ്റുകളും ഷോറൂമുകളും ജംക്ഷനിലെത്തി. തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ നടപടി വേണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നു.
അപകടം വരുന്ന വഴി
∙ എംസി റോഡ് നവീകരണത്തിനു ശേഷം വാഹനങ്ങൾ കടന്നു പോകുന്നത് അമിത വേഗത്തിൽ.
∙ വലിയ വളവുള്ള റോഡിൽ ആവശ്യമായ സുരക്ഷാ മുന്നറിയിപ്പുകളില്ല. സീബ്രാ ലൈനില്ല.
∙ മോർക്കുളങ്ങര ബൈപാസ് റോഡിൽ നിന്നും വാഴപ്പള്ളി ക്ഷേത്രം റോഡിൽ നിന്നും അശ്രദ്ധമായി വാഹനങ്ങൾ എംസി റോഡിലേക്ക് പ്രവേശിക്കുന്നത്. ഈ 2 റോഡുകൾ സംബന്ധിച്ച് എംസി റോഡിലൂടെ പോകുന്നവർക്ക് കൃത്യമായ മുന്നറിയിപ്പ് നൽകാൻ സംവിധാനമില്ല.
∙ ചങ്ങനാശേരി ഭാഗത്തേക്കുള്ള ബസുകൾ റോഡിന് നടുവിൽ നിർത്തി ആളെ കയറ്റിയിറക്കുന്നത്. ∙ മോർക്കുളങ്ങര– വാഴപ്പള്ളി റോഡിൽ നിന്നു എംസി റോഡിലേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന ഫ്ലെക്സുകൾ, റോഡരികിലെ അനധികൃത പാർക്കിങ്ങുകൾ.
നടപടി വേണം
∙ എംസി റോഡിലൂടെ പോകുന്ന യാത്രക്കാർക്ക് കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കണം.
സ്പീഡ് ലിമിറ്റ് ഒരുക്കണം. 2 പ്രധാന റോഡുകൾ ജംക്ഷനിൽ വന്നു ചേരുന്നത് സംബന്ധിച്ച മുന്നറിയിപ്പ് ഒരുക്കണം.
∙ ബ്ലിങ്കർ ലൈറ്റുകൾ, റണ്ണിങ് സ്ട്രിപ്പുകൾ സ്ഥാപിക്കണം. സീബ്രാലൈൻ വരയ്ക്കണം.
∙ മോർക്കുളങ്ങര ബൈപാസ് റോഡിൽ ബംപുകൾ സ്ഥാപിക്കണം. വാഴപ്പള്ളി ക്ഷേത്രം റോഡിലും സുരക്ഷാ സംവിധാനം ഒരുക്കണം.
∙ ബസുകൾ നടുറോഡിൽ നിർത്തി ആളുകളെ കയറ്റിയിറക്കുന്നത് തടയണം. ∙ മോർക്കുളങ്ങര, വാഴപ്പള്ളി റോഡുകളിലൂടെ എത്തുന്ന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യണം.
ഓട്ടോകളുടെ പാർക്കിങ് സ്റ്റാൻഡിൽ തന്നെ ഉറപ്പാക്കണം. ∙ വഴിവിളക്കുകൾ സ്ഥാപിക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

