ആലങ്ങാട് ∙ തരിശുകിടന്ന പാനായിക്കുളം കരീച്ചാൽ പാടത്തു വീണ്ടും നെൽക്കൃഷിക്കു തുടക്കമായി. നിലം ഉഴുതുമറിക്കലും വയലേലകളിലെ തകർന്നുകിടക്കുന്ന വരമ്പുകൾ മണ്ണിട്ടു ബലപ്പെടുത്തുന്ന ജോലിയും പൂർത്തിയായി.
രണ്ടാംവിളയായ മുണ്ടകൻ കൃഷിയുടെ വിത്തുവിതയ്ക്കൽ ഇന്നു നടക്കും. 300 ഏക്കറോളം വരുന്ന കരീച്ചാൽ പാടശേഖരത്തിൽ 40 ഏക്കറിലാണ് ഇത്തവണ ആദ്യഘട്ടത്തിൽ കൃഷിയിറക്കുന്നത്.
പാടശേഖരസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണു കൃഷി നടക്കുന്നത്. ആലങ്ങാട് പഞ്ചായത്തിലെ ഏക്കറുകണക്കിനു വരുന്ന പാടശേഖരത്ത് ഇത്തവണ നെൽക്കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പരമ്പരാഗതമായ രീതിയിൽ തികച്ചും ജൈവികമായാണു കൃഷിയെല്ലാം. കൂടുതൽ വിളവു നൽകുന്ന ജ്യോതി ഇനത്തിൽപെട്ട
വിത്തുകളാണു പാനായിക്കുളം കരീച്ചാലിൽ കൃഷിക്കായി ഉപയോഗിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]