അരൂർ∙ കെൽട്രോൺ– കുമ്പളങ്ങി ഫെറി ബോട്ട് ചങ്ങാടം ഇന്നലെയും സർവീസ് നടത്തിയില്ല. അരൂർ – കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും പൊലീസും ബോട്ട്– ചങ്ങാടം നടത്തിപ്പുകാരനും പാലം നിർമാണ കമ്പനി അധികൃതരും നടത്തിയ ചർച്ച നടത്തി.
തിങ്കളാഴ്ച ചങ്ങാടം ഒഴിവാക്കി ബോട്ട് മാത്രം സർവീസ് നടത്താനാണ് തീരുമാനിച്ചത്. വാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർ മറ്റു മാർഗങ്ങൾ തേടണം.
നിലവിൽ പാലം നിർമാണം തടസ്സപ്പെടുത്താതെ കടത്ത് സർവീസ് മുന്നോട്ടു കൊണ്ടുപോകാനാണ് ബോട്ട് കരാറുകാരനും നിർദേശം നൽകിയിട്ടുള്ളത്. കായലിൽ ബാർജ് സ്ഥാപിച്ച് വെള്ളത്തിൽ പൈലിങ് ജോലികൾ ആരംഭിക്കേണ്ടതുണ്ട്.
ജങ്കാർ സർവീസ് നടത്തിയാൽ ഇതിനു വിഘാതമാകും. അടിയന്തരമായി ബദൽ യാത്രാമാർഗമായ അമ്മനേഴം –ജനത കടവിൽ സൗകര്യങ്ങൾ പൂർത്തിയാക്കി ബോട്ട് ചങ്ങാടം സർവീസ് മാറ്റണമെന്നും ചർച്ചയിൽ തീരുമാനമായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]