കൊച്ചി ∙ നവംബർ 11 മുതൽ ഒരു വർഷത്തേക്കു ശബരിമലയിലും പമ്പയിലും ഭക്തർ സമർപ്പിക്കുന്ന തേങ്ങ ശേഖരിക്കുന്നതിനും പുഷ്പങ്ങൾ എത്തിക്കുന്നതിനുമുള്ള കരാർ ഹൈക്കോടതി റദ്ദാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ടെൻഡർ നടത്തിപ്പിൽ കാട്ടിയ വീഴ്ചയിൽ അതൃപ്തി പ്രകടിപ്പിച്ചാണു ജസ്റ്റിസ് വി.
രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ടെൻഡർ നൽകാനുള്ള തീയതി നീട്ടിയതു പത്രങ്ങളിൽ പ്രസിദ്ധീകരിക്കാത്തതിനാൽ സുതാര്യത ഉറപ്പാക്കാൻ കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തി.
തീയതി നീട്ടിയത് അറിയാത്തതിനാൽ ടെൻഡർ നടപടിയിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമായതായി ഏതാനും പേർ നൽകിയ ഹർജിയിലാണ് ഉത്തരവ്. വീണ്ടും ടെൻഡർ വിളിക്കാനും ബെഞ്ച് നിർദേശം നൽകി.
നവംബർ 11 മുതൽ 2026 ഒക്ടോബർ 31 വരെ സന്നിധാനത്തും പമ്പയിലും സമർപ്പിക്കുന്ന തേങ്ങ ശേഖരിക്കുന്നതിനും ചടങ്ങുകൾക്ക് ആവശ്യമായ പൂക്കൾ ലഭ്യമാക്കുന്നതിനും ആയിരുന്നു ടെൻഡർ.
ഓഗസ്റ്റ് 18 ന് രാവിലെ 10 മുതൽ 27 ന് രാവിലെ 11 വരെയായിരുന്നു ടെൻഡർ സമർപ്പിക്കാനുള്ള സമയം. ഈ സമയം കഴിഞ്ഞ്, ടെൻഡർ നൽകേണ്ട
തീയതി 28ന് വൈകിട്ട് 6 വരെ നീട്ടി. ഈ വിവരം ദേവസ്വം വെബ് സൈറ്റിൽ മാത്രമാണ് പ്രസിദ്ധീകരിച്ചത്.
സമയം നീട്ടിയ വിവരം വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് തന്നെ ആദ്യം നിശ്ചയിച്ച സമയ പരിധി കഴിഞ്ഞ ശേഷമായിരുന്നു എന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഈ വാദത്തിൽ കഴമ്പുണ്ടെന്നു വിലയിരുത്തിയാണ് കരാർ റദ്ദാക്കിയത്.
ബോർഡിലുള്ള വിശ്വാസം പോകും
ഇതുപോലെയുള്ള സംഭവങ്ങളിലൂടെ സുതാര്യത, ന്യായം തുടങ്ങിയ തത്വങ്ങളിൽ നിന്നു വ്യതിചലിക്കുന്നത് ദേവസ്വം ബോർഡിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കുമെന്നായിരുന്നു കോടതിയുടെ വിമർശനം.
കൂടുതൽ പ്രഫഷനിലസവും ജാഗ്രതയും ഭാവിയിൽ പുലർത്തണം. വീഴ്ചകളും അവിവേകവും ഒഴിവാക്കണമെന്നും നിർദേശിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]